ക്രൂഡ് ഓയിൽ വില വീണ്ടും 100ന് മുകളിൽ
ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് നൂറു ഡോളറിനു മുകളിലെത്തി. 6 മാസത്തിനു ശേഷം 100 ഡോളറിലേക്കു താഴ്ന്ന ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞ രണ്ടാഴ്ചയിലധികമായി 94–97 ഡോളറിൽ തുടർന്നെങ്കിലും ഇന്നലെ 101 ഡോളറിലെത്തി. വില പിടിച്ചു നിർത്താൻ ക്രൂഡ് ഉൽപാദക രാജ്യങ്ങൾ ഉൽപാദനം കുറയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പെട്ടെന്നുള്ള വില വർധനയ്ക്കു കാരണം.