Latest Updates

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയ്ക്കും നെറോക്ക എഫ്.സിയ്ക്കും തകര്‍പ്പന്‍ വിജയം. മുംബൈ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് ഇന്ത്യന്‍ നേവിയെ കീഴടക്കിയപ്പോള്‍ നെറോക്ക ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ട്രാവു ഫുട്‌ബോള്‍ ക്ലബ്ബിനെ തകര്‍ത്തു. മുംബൈയ്ക്ക് വേണ്ടി ലാലിയന്‍സുവാല ചങ്‌തെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വിക്രം പ്രതാപ് സിങ്ങും ഗ്രെഗ് സ്റ്റ്യുവര്‍ട്ടും ലക്ഷ്യം കണ്ടു. ആദര്‍ശ് മട്ടുമ്മല്‍ ഇന്ത്യന്‍ നേവിയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടി.

മത്സരത്തില്‍ ഇന്ത്യന്‍ നേവിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ആ ലീഡ് അധികനേരം നിലനിര്‍ത്താന്‍ ടീമിന് സാധിച്ചില്ല. ഇന്ത്യന്‍ നേവിയുടെ വിഷ്ണുവിന്റെ തകര്‍പ്പന്‍ സേവുകളില്ലായിരുന്നെങ്കില്‍ മുംബൈ ഇനിയും ഗോളുകള്‍ അടിച്ചുകൂട്ടിയേനേ. നെറോക്ക എഫ്.സിയ്ക്ക് വേണ്ടി താങ്ക്‌വാ, തോമ്യോ, ചിഡ്ഡി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ട്രാവു എഫ്.സിയ്ക്ക് വേണ്ടി കോംറോണ്‍ ആശ്വാസ ഗോള്‍ നേടി.

Get Newsletter

Advertisement

PREVIOUS Choice