സിഗരറ്റ് വലിക്കുന്ന കാളി, വിവാദത്തിലായി ലീന മണിമേഖല
ദേവതയുടെ വേഷം ധരിച്ച് സിഗരറ്റ് വലിക്കുന്ന സ്ത്രീ. ചലച്ചിത്ര നിർമ്മാതാവ്, ലീന മണിമേഖല വിവാദത്തിൽ. മധുരയിൽ ജനിച്ച, ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണിമേഖലയുടെ കാളി ദേവിയെ ചിത്രീകരിക്കുന്ന തന്റെ ഡോക്യുമെന്ററി സിനിമയുടെ പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്.
ചിത്രീകരണത്തിനെതിരെ ഹിന്ദു പുരോഹിതന്മാരും രാഷ്ട്രീയ നേതാക്കളും എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ലീന മണിമേഖലക്കെതിരെ നിരവധി എഫ്‌ഐആറുകൾ ഫയൽ ചെയ്തു. ഇതിനിടെ തന്റെ മുത്തശ്ശി അന്തരിച്ചുവെന്ന് വെളിപ്പെടുത്തുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലീന പങ്കിട്ടു, തനിക്കെതിരെ ഫയൽ ചെയ്ത എഫ്‌ഐആറുകൾ കാരണം മുത്തശിയോട് വിടപറയാനെത്താൻ കഴിയാത്ത സങ്കടവും അവർ പങ്ക് വച്ചു.
കാനഡയിലേക്ക് പോകുന്നതിന് മുമ്പ് എടുത്ത മുത്തശ്ശിയോടൊപ്പമുള്ള ചിത്രവും അവർ ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം ഇട്ടിട്ടുണ്ട്. സ്നേഹത്തിൻരെയും ക്ഷമയുടെയും കാരണ്യത്തിൻെയും വാസസ്ഥലമാണ് മുത്തശിയെന്നും ഒരു യാത്രയയപ്പായി ഒരു ചുംബനം പോലും നൽകാൻ പോലും കഴിയാതെ താൻ എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അവർ പറയുന്നു.
ഇൻത്യൻ സക്കാരിൻറെ ദൃഷ്ടിയിൽ താൻ കുറ്റവാളിയാണെന്നും തനിക്കെതിരെ ഒന്പത് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ നാട്ടിലേക്ക് എത്താൻ കഴിയില്ലെന്നും മണിമേഖല പറഞ്ഞു. എയർപോർട്ടിൽ തന്നെ അറസ്റ്റ് ചെയ്യാൻ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എല്ലാം ഒരു
ഫിലിം പോസ്റ്ററിൻറെ പേരിണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
എല്ലാ കേസുകളും താൻ ജയിക്കുമെന്ന് മരിക്കുന്നതിന് മുന്പ് അവ്വ തൻറെ അമ്മയോട് പറഞ്ഞിരുന്നെന്നും അവസാന വീഡിയോ കോളിൽ അവൾ ലവ് യു, മുഅഹ് എന്ന് മന്ത്രിച്ചിരുന്നതായും ലീന മണിമേഖല പറഞ്ഞു.
മധുരയിൽ ജനിച്ച, ടൊറന്റോ ആസ്ഥാനമായുള്ള ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകയും കവയിത്രിയും അഭിനേതാവുമാണ് ലീന മണിമേഖലാ
അഞ്ച് കവിതാ സമാഹാരങ്ങളും ഡോക്യുമെന്ററി, ഫിക്ഷൻ, പരീക്ഷണാത്മക കവിതാ സിനിമകൾ എന്നിവയുൾപ്പെടെ ഒരു ഡസൻ സിനിമകളും ഇവരുടേതായുണ്ട്. നിരവധി അന്താരാഷ്ട്ര, ദേശീയ ചലച്ചിത്ര മേളകളിൽ പങ്കാളിത്തം ലഭിച്ചിട്ടുണ്ട്. പരാമർശങ്ങൾക്കും മികച്ച ചലച്ചിത്ര അവാർഡുകൾക്കും അവർ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പ് ഫിലിം ഫെസ്റ്റിവലിൽ (2004) മികച്ച ഡോക്യുമെന്ററിക്കുള്ള സിൽവർ ട്രോഫി, പാരീസിലെയും നോർവേയിലെയും ഇൻഡിപെൻഡന്റ് ഡയസ്‌പോറ ഫെസ്റ്റിവലുകൾ (2005), മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ കോഞ്ച് (2008), കൂടാതെ നിരവധി അംഗീകാരങ്ങളും അവാർഡുകളും അവർക്ക് ലഭിച്ചിട്ടുണ്ട്.