വിമാനത്തിൽവച്ച് ബാഗ് നഷ്ടമായിട്ടും തായ് എയർവേയ്സ് അവഗണന കാട്ടിയെന്ന് നസ്രിയ
വിമാനത്തിൽവച്ച് ബാഗ് നഷ്ടമായിട്ടും തായ് എയർവേയ്സ് അവഗണന കാട്ടിയെന്ന് ആരോപിച്ച് നടി നസ്രിയ നസീം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തായ് എയര്‍വേയ്സിനെതിരെ നടി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയർലൈനിന്റെ ഭാഗത്തു നിന്നോ അവരുടെ ജീവനക്കാരുടെ ഭാഗത്തു നിന്നോ ഇത്തരത്തിൽ മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നസ്രിയ കുറിച്ചു.
തന്‍റെ ബാഗ് വിമാനത്തിൽ വച്ച് നഷ്ടമായെന്നും അതിനെപ്പറ്റി പരാതിപ്പെട്ടിട്ടും വിമാനക്കമ്പനി അധികൃതർ യാതൊരു പരിഗണനയും ശ്രദ്ധയും തന്നില്ലെന്നും നസ്രിയ പറയുന്നു. ഏറ്റവും മോശം സര്‍വീസാണ് തായ് എയര്‍വേയ്സിന്‍റേതെന്നും ഇനി ജീവിതത്തിൽ ഒരിക്കലും തായ് എയർവേയ്സിൽ യാത്ര ചെയ്യില്ലെന്നും താരം വ്യക്തമാക്കി. തായ് എയർവേയ്സിനെ ടാഗ് ചെയ്താണ് നസ്രിയയുടെ പോസ്റ്റ്.