Latest Updates

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 'ജയിലറി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയ് നായകനായ ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

കൈകള്‍ പിന്നിലേക്ക് പിണച്ചുകെട്ടി സാൾട് ആൻഡ് പെപ്പർ ലുക്കില്‍ രജനിയുടെ കഥാപാത്രം കലിപ്പ് ലുക്കില്‍ നടന്നുവരുന്നതാണ് പോസ്റ്ററിലെ ആകർഷണം എന്ന് പറയുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലിക്കും കാലയ്ക്കും ശേഷം 'തലൈവർ' വീണ്ടും സാൾട് ആൻഡ് പെപ്പർ ലുക്കിൽ വരുന്ന ചിത്രം കൂടിയാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിക്കുന്നത്. ചിത്രത്തില്‍ ജയിലറിന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.

പ്രിയങ്കാ മോഹൻ, രമ്യാ കൃഷ്ണൻ എന്നിവർക്കൊപ്പം ഐശ്വര്യാ റായിയും പ്രധാനവേഷത്തിലുണ്ടാവുമെന്നാണ് സൂചന. ശിവ കാർത്തികേയനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് രവിചന്ദ്രനാണ് മ്യൂസിക്. ഡോക്ടര്‍, കോലമാവ് കോകില, ബീസ്റ്റ് എന്നീ സിനിമകളാണ് നെൽസൺ ഇതിനു മുൻപ് സംവിധാനം ചെയ്തത്. രജനികാന്തിന്റെ ആരാധകർ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം കൂടിയാണ് ജയിലർ.

Get Newsletter

Advertisement

PREVIOUS Choice