Latest Updates

കൊച്ചി: ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റിലേക്ക് നയിച്ച പ്രധാന തെളിവായി ഫോണ്‍ വിളികള്‍. ഡാന്‍സാഫ് സംഘം ലഹരി ഇടപാടുകാരനായ സജീറിനെ തേടി എത്തിയപ്പോഴാണ് സംഭവം പുറത്തായത്. ചോദ്യം ചെയ്യലില്‍ സജീറിനെ പരിചയമുണ്ടെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ഷൈന്‍ സമ്മതിച്ചു. എന്നാല്‍ സജീറുമായി നടത്തിയ ഫോണ്‍ വിളിയുടെ ഉദ്ദേശം വിശദീകരിക്കാന്‍ ഷൈന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് അറിയിച്ചു. 36 ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യംചെയ്യലിന് ശേഷം ഷൈന്‍ ടോം ചാക്കോയെ എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യ  നിഷേധിച്ചെങ്കിലും ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ കാണിച്ചതോടെ സജീറുമായുള്ള ബന്ധം താരം സമ്മതിച്ചു. ചോദ്യം ചെയ്യലിനിടെ ഷൈന്‍ പതറുകയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടാകുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവ ദിവസം താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും കൈവശം വച്ചിട്ടില്ലെന്നും മൊഴി നല്‍കിയെങ്കിലും, സംഭവദിനത്തില്‍ 20,000 രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ സജീറുമായി നടത്തിയതായി പൊലീസ് കണ്ടെത്തി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27 (ലഹരി ഉപയോഗം)യും സെക്ഷന്‍ 29 (സംഘമായി ലഹരി ഉപയോഗം)യും പ്രകാരമാണ് കേസെടുത്തത്. മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താന്‍ ആന്റി ഡോപ്പിങ് പരിശോധനയും ഉള്‍പ്പെടെ പൊലീസ് നടപ്പാക്കും. പരിശോധനയില്‍ ലഹരി ഉപയോഗം തെളിഞ്ഞാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും, ഉപയോഗിച്ച കാലയളവും ഉറവിടവും അന്വേഷിക്കാനും പൊലീസ് തയ്യാറായിരിക്കുകയാണ്.

Get Newsletter

Advertisement

PREVIOUS Choice