Latest Updates

സിദ്ധാർത്ഥ് ഭരതൻ ഒരുങ്ങുന്ന ചിത്രം’ചതുര’ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 16ന് തിയറ്ററുകളിൽ എത്തും. അതേസമയം  എ സർട്ടിഫിക്കറ്റുമായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. റോഷൻ മാത്യൂസ്, സ്വാസിക എന്നിവരാണ്   പ്രധാന കഥാപാത്രങ്ങൾ. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ സിദ്ധാർത്ഥ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 

ചിത്രത്തിൽ സ്വാസിക ഗ്ലാമറസ് റോളിലാണ് എത്തുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകൾക്ക്  ഇറങ്ങിയപ്പോൾ  തന്നെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.  അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്.

വർണ്യത്തിൽ ആശങ്ക എന്ന സിനിമയ്ക്ക് ശേഷം സിദ്ധാർത്ഥ സംവിധായകനാകുന്ന ചിത്രമാണ് ചതുരം. 2017ലായിരുന്നു വർണ്യത്തിൽ ആശങ്കം എത്തിയത്. 

Get Newsletter

Advertisement

PREVIOUS Choice