Latest Updates

വാട്സ്ആപ്പ് നിങ്ങള്‍ എപ്പോഴാണ് അവസാനമായി ഉപയോഗിച്ചത് എന്ന് സുഹൃത്തുക്കള്‍ക്ക് അറിയാന്‍ കഴിയുന്ന ഒരു സംവിധാനമാണ് 'ലാസ്റ്റ് സീന്‍' നിങ്ങള്‍ അവസാനം വാട്സ്ആപ്പ് ഉപയോഗിച്ച സമയമാണ് അതില്‍ കാണിക്കുക. അതുപോലെ ഒരു മെസ്സേജ് ലഭിച്ചു കഴിയുമ്പോള്‍ അത് ലഭിച്ച ആള്‍ അത് തുറന്നു എന്ന് മനസിലാക്കാന്‍ സഹായിക്കുന്നതാണ് 'നീല ടിക്ക്'.  

ഇത് രണ്ടും ആവശ്യമില്ലെങ്കില്‍ നിങ്ങള്‍ക്ക് മറച്ചുവെക്കാന്‍ സാധിക്കും. അല്പം സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ ഇത് മറച്ചുവെക്കുന്നതെങ്ങനെയെന്ന് നോക്കാം. ആപ്പിന്റെ പ്രൈവസി സെക്ഷനിലാണ് ഈ ഓപ്ഷനുകളുണ്ടാവുക.   

സ്റ്റെപ് 1: ലാസ്റ്റ് സീന്‍ മറക്കുന്നതിനായി ആദ്യം ആപ്പിന്റെ സെറ്റിങ്സിലേക്ക് പോകുക.  

സ്റ്റെപ് 2: അടുത്തതായി അക്കൗണ്ട് വിഭാഗത്തിലേക്ക് പോയി ''പ്രൈവസി'' എന്നതില്‍ ടാപ്പുചെയ്യുക. ഓര്‍ക്കുക, നിങ്ങള്‍ ഏത് ഓപ്ഷന്‍ തിരഞ്ഞെടുത്താലും അത് വാട്സ്ആപ്പിന്റെ വെബ് പതിപ്പിനും ബാധകമാകും.  

സ്റ്റെപ് 3: അതിലെ ''ലാസ്റ്റ് സീന്‍''ഓപ്ഷന്‍ ടാപ്പുചെയ്ത് ''നോബഡി'' എന്നത് തിരഞ്ഞെടുക്കുക.  

നീല ടിക്കുകള്‍ മറയ്ക്കുന്നതും സമാന പ്രക്രിയയിലൂടെയാണ്. 

സ്റ്റെപ് 1: ആദ്യം വാട്സ്ആപ്പ് തുറന്ന് സെറ്റിങ്‌സ് എടുക്കുക.  

സ്റ്റെപ് 2: ഇനി ''അക്കൗണ്ട്'' എന്നതിലേക്ക് പോയി പ്രൈവസി ഓപ്ഷന്‍ ടാപ്പുചെയ്യുക.  

ഘട്ടം 3: താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ' റീഡ് റെസിപ്പ്റ്റ്'' തിരഞ്ഞെടുത്ത് ഓഫ് ചെയ്യുക.

Get Newsletter

Advertisement

PREVIOUS Choice