Latest Updates

ഫിസിക്കല്‍ അല്ലെങ്കില്‍ പേപ്പര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഡിജിറ്റല്‍ തുല്യമായ അല്ലെങ്കില്‍  ഇലക്ട്രോണിക് ഫോര്‍മാറ്റാണ് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ (DSC).

എന്തെങ്കിലും പ്രത്യേകം ആവശ്യങ്ങള്‍ക്ക് വ്യക്തിയുടെ ഐഡന്റിറ്റിയുടെ തെളിവായി വര്‍ത്തിക്കുന്നവയാണ് ഡ്രൈവിംഗ്  ലൈസന്‍സുകള്‍, പാസ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ അംഗത്വ കാര്‍ഡുകള്‍ പോലുള്ള ഫിസിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍. ഉദാഹരണത്തിന് ഏതെങ്കിലും ഒരു രാജ്യത്ത്  നിയമപരമായി വാഹനമോടിക്കാന്‍ കഴിയുന്ന ഒരാള്‍ അംഗീകരിക്കപ്പെടുന്നത്  ഡ്രൈവിംഗ് ലൈസന്‍സ് വഴിയാണ്. അതുപോലെ ഒരാളുടെ ഐഡന്റിറ്റി തെളിയിക്കാനോ ഇന്റര്‍നെറ്റില്‍ വിവരങ്ങളോ സേവനങ്ങളോ ആക്‌സസ് ചെയ്യാനോ ചില രേഖകളില്‍ ഡിജിറ്റലായി ഒപ്പിടാനോ ഒരു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് ആയി അവതരിപ്പിക്കാനോ  കഴിയും.

ഭൗതിക രേഖകളില്‍ നാം  ഒപ്പിടുമ്പോള്‍, ഇലക്ട്രോണിക് പ്രമാണങ്ങളില്‍ ഒരു ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡിജിറ്റലായി ഒപ്പിടേണ്ടതുണ്ട്,  ഒരു വ്യക്തിക്ക് ഒരു സര്‍ട്ടിഫൈയിംഗ് അതോറിറ്റിയില്‍ നിന്ന് DSC നേടുന്നതിനുള്ള വഴികള്‍ പറയാം

.ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒറിജിനല്‍ സപ്പോര്‍ട്ടിംഗ് ഡോക്യുമെന്റുകളുമായി സര്‍ട്ടിഫൈയിംഗ് അതോറിറ്റികളെ (സിഎ) നേരിട്ട് സമീപിക്കാന്‍ കഴിയും. ഈ സാഹചര്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ മതിയാകും. ഒരു ലൈസന്‍സുള്ള സിഎയ്ക്ക്  ഡിജിറ്റല്‍ ഒപ്പ് അനുവദിക്കാം. ഇന്ത്യന്‍ ഐടി-ആക്റ്റ് 2000 ലെ സെക്ഷന്‍ 24 പ്രകാരം ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സിഎയ്ക്ക്  ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

 സിഎയുടെ നിര്‍ദേശപ്രകാരം കെവൈസി അടിസ്ഥാനമാക്കിയുള്ള ഉറപ്പിന്‍മേല്‍  ഡിജിറ്റല്‍ ഒപ്പ്  ലഭിക്കും.  ബാങ്ക് ഡാറ്റാബേസില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ അടങ്ങിയ  കത്ത് / സര്‍ട്ടിഫിക്കറ്റ് വഴിയും ഡിജിറ്റല്‍ ഒപ്പ് നേടാന്‍ കഴിയും.  അത്തരമൊരു കത്ത് അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് ബാങ്ക് മാനേജര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണമൈന്ന് മാത്രം.  

Get Newsletter

Advertisement

PREVIOUS Choice