Latest Updates

ലോകത്തെ നടുക്കി താലിബാന്‍ പുറത്തു വിട്ട വീഡിയോ. പറക്കുന്ന ഹെലികോപ്റ്ററില്‍ തൂങ്ങിയാടുന്ന ശരീരമാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഹെലികോപ്റ്ററില്‍ നിന്ന് റോപ്പിലൂടെ താഴേക്ക് ഒരാള്‍ ഇറങ്ങുന്നതാണോ അതോ മൃതദേഹമാണോ വീഡിയോയിലുള്ളതെന്ന ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.   

ഇസ്ലാമിക് എമിറേറ്റ്‌സ് അഫ്ഗാനിസ്താന്റെ ഇംഗ്ലീഷ് ഭാഷ ഔദ്യോഗിക അക്കൗണ്ട് എന്ന് വിശേഷിപ്പിക്കുന്ന താലിബ് ടൈംസും ഇതേ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.' നമ്മുടെ വ്യോമസേന. ഇസ്ലാമിക് എമിറേറ്റ്‌സിന്റെ വ്യോമസേന ഹെലികോപ്റ്ററുകള്‍ കാണ്ഡഹാര്‍ നഗരത്തിലൂടെ പട്രോളിങ്ങ് നടത്തുന്നു.' എന്നാണ് കുറിച്ചിരിക്കുന്നത്.   

താലിബാന്‍ സേന യുഎസ് സൈനിക ഉപകരണങ്ങള്‍ തിരിച്ചു പിടിച്ചതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, ഇതാദ്യമായാണ് പിടിച്ചെടുത്ത യുഎസ് ഹെലികോപ്റ്ററുകള്‍ പറത്തുന്ന താലിബാന്‍ വിഡിയോ പുറത്തുവരുന്നത്. അതേസമയം, താലിബാന്‍ സംഘത്തില്‍ യുഎസിന്റെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ ശേഷിയുള്ള പൈലറ്റുമാരില്ല. അഫ്ഗാന്‍ വ്യോമസേനയിലെ പൈലറ്റുമാരെ താലിബാന്‍ ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തിയതാകാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ നാല് ബ്ലേഡുകളുള്ള, മീഡിയം ലിഫ്റ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍ ആകാശത്തിലൂടെ പറക്കുന്നത് കാണാം. മികച്ച പരിശീലനമില്ലാതെ യുഎച്ച്-60 പോലെയുള്ള ഒരു ഹെലികോപ്റ്റര്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാന്‍ താലിബാന്‍ ഭീകരന് കഴിയുമെന്നാണ് മിക്കവരുടേയും ചോദ്യം.  

https://twitter.com/stillgray/status/1432437503445782528?utm_campaign=fullarticle&utm_medium=referral&utm_source=inshorts

Get Newsletter

Advertisement

PREVIOUS Choice