Latest Updates

രാജസ്ഥാനിലെ ബാര്‍മറിലെ ദേശീയ പാതയില്‍ വ്യോമസേനയുടെ എസി130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് യാത്രാ വിമാനം അടിയന്തരമായി ഇറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ എന്നിവരെ വഹിച്ച വിമാനമാണ് ദേശീയ പാതയില്‍ ഇറക്കിയത്. സേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായിരുന്നു അടിയന്തര 'ഫീല്‍ഡ് ലാന്‍ഡിങ്.'  

'എല്ലാവര്‍ക്കും അനുമോദനങ്ങള്‍. സാധാരണ കാറുകളും ട്രക്കുകളുമൊക്കെ കാണുന്ന വഴിയില്‍ ഇപ്പോള്‍ വിമാനങ്ങള്‍ കാണാം. വളരെ പ്രധാനപ്പെട്ട മുന്നേറ്റമാണിത്. കാരണം എന്തെന്നാല്‍ 1971ല്‍ യുദ്ധം നടന്ന സ്ഥലമാണിത്.  തൊട്ടടുത്താണ് അതിര്‍ത്തി. ഇന്ത്യയുടെ അഖണ്ഡതയെയും സമഗ്രതയെയും സംരക്ഷിക്കാന്‍ എപ്പോഴും സജ്ജമായിരിക്കും. യുദ്ധത്തിനു മാത്രമല്ല, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും സുരക്ഷാ ദൗത്യങ്ങള്‍ക്കും കൂടി വേണ്ടിയാണ് ഹെലിപാഡുകള്‍ നിര്‍മിച്ചിരിക്കുന്നത്. കോവിഡ് പോലെയുള്ള പ്രകൃതി ദുരന്തങ്ങളും യുദ്ധ സമാനം തന്നെയാണ്. യുദ്ധമായാലും പ്രകൃതി ദുരന്തമായാലും വ്യോമസേന എപ്പോഴും ഒപ്പമുണ്ടാകും'- രാജ്നാഥ് സിങ് പറഞ്ഞു.  

സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസിനു പിന്നാലെ ജോഗര്‍, സുഖോയ് എസ്യു-30 എംകെഐ എന്നീ വിമാനങ്ങളും നിലത്തിറങ്ങുകയും പറന്നുയരുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ റോഡുകള്‍ എയര്‍ സ്ട്രിപ്പുകളാക്കി മാറ്റുന്നതിനുള്ള പരീക്ഷണമാണ് ഇവിടെ നടത്തിയത്.

https://twitter.com/ANI/status/1435838478261047298?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1435838478261047298%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F09%2F09%2Fc-130j-super-hercules-with-defence-minister-rajnath-singh-makes-field-landing-on-rajasthan-highway.html

Get Newsletter

Advertisement

PREVIOUS Choice