Latest Updates

  കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വര്‍ദ്ധിച്ചുവരുന്ന മസ്തിഷ്‌കാഘാതം രാജ്യം നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്.  തലച്ചോറിനെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ബ്രെയിന്‍ സ്‌ട്രോക്ക്, ഇത് ശരീരികവൈകല്യത്തിനും മരണത്തിനും വരെ  കാരണമായേക്കാം. 

 ഓരോ വര്‍ഷവും ഇന്ത്യയില്‍ ഏകദേശം 18 ലക്ഷം സ്‌ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ''വാസ്തവത്തില്‍, 1996-2019 കാലയളവില്‍, രാജ്യത്ത് കേസുകളുടെ എണ്ണത്തില്‍ 100 ശതമാനം വരെ വര്‍ധനയുണ്ടായതായി ഇന്ത്യന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.  ശരീരത്തിന്റെ ഒരു വശത്ത് ബലഹീനതയോ മരവിപ്പോ ആയാണ് മസ്തിഷ്‌കാഘാതം സാധാരണയായി സംഭവിക്കുന്നത്. തുടര്‍ന്ന് ശരീരത്തിന്റെ ചലനം,  കാഴ്ച, സംസാരം എന്നിവയില്‍  ഏകോപനം നഷ്ടപ്പെടുന്നു.

സ്‌ട്രോക്ക് ലക്ഷണങ്ങള്‍ തിരിച്ചറിയുക 

ശരിയായ സമയത്ത് ശരിയായ ചികിത്സ ലഭിക്കുന്നതിന് ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് അത്യാവശ്യമയാണ്. മുഖം തൂങ്ങല്‍,  കൈകളുടെ ബലഹീനത, സംസാരിക്കാനുള്ള  ബുദ്ധിമുട്ട് തുടങ്ങിയവാണ് പ്രധാനലക്ഷണങ്ങള്‍. ലക്ഷണങ്ങളുടെ ആരംഭം മുതല്‍ 4.5 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. ഈ സമയത്ത്  ലഭിക്കുന്ന ചികിത്സ ജീവഹാനിയും വൈകല്യവും ഒഴിവാക്കാന്‍ സഹായിക്കും  

മസ്തിഷ്‌ക കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകുന്ന രക്തധമനികളുടെ വിള്ളല്‍ മൂലമോ തലച്ചോറിലേക്കുള്ള രക്ത വിതരണം പരിമിതമായതിനാലോ സ്‌ട്രോക്കുകള്‍ ഉണ്ടാകാം. പക്ഷാഘാതം തടയുന്ന കാര്യത്തില്‍, ആരോഗ്യകരമായ ജീവിതശൈലി സഹായകമാകും. 

 സ്‌ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന 5 നടപടികള്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നത് ശ്രദ്ധിക്കുക.

പ്രഷര്‍ നിയന്ത്രണവിധേയമാക്കുക. 

സ്‌ട്രോക്കിനുള്ള ഒന്നാം നമ്പര്‍ അപകട ഘടകമാണ് ഹൈപ്പര്‍ടെന്‍ഷന്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രക്തക്കുഴലുകള്‍ക്ക് കേടുവരുത്തും.  മസ്തിഷ്‌കാഘാതം തടയുന്നതിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പതിവായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

പ്രമേഹം നിയന്ത്രിക്കുക

രക്തത്തിലെ പഞ്ചസാരയുടെ  ഉയര്‍ന്ന അളവ്  വളരെക്കാലമായി തുടര്‍ന്നാല്‍ അത് രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തും. ഇത് രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം, അങ്ങനെ  സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. 

ആരോഗ്യകരമായി ഭക്ഷിക്കൂ 

 പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കുന്നത് സ്‌ട്രോക്ക് തടയുന്ന കാര്യത്തില്‍ വളരെ ഫലപ്രദമാണ്.  സോഡിയം, പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ അടങ്ങിയ സമീകൃതാഹാരം ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും.  

ഇടയ്ക്കിടെ വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുന്നതും സജീവമായിരിക്കുന്നതും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.  കൂടാതെ, പതിവ് വ്യായാമം ശരീരഭാരം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും സഹായിക്കും, അങ്ങനെ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

പുകവലി വേണ്ടെന്ന് പറയുക

പുകവലി രക്തത്തെ കട്ടിയാക്കുകയും കട്ടപിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതിനാല്‍, പുകവലി ഉപേക്ഷിക്കുന്നത് ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

 

 

Get Newsletter

Advertisement

PREVIOUS Choice