Latest Updates

ക്ഷീരപഥത്തിന്റെ കേന്ദ്രത്തില്‍ നിന്ന് അസാധാരണമായ സിഗ്‌നലുകള്‍ വരുന്നതായി ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിലവില്‍ മനസ്സിലാക്കാന്‍ കഴിയുന്ന  റേഡിയോ സോഴ്‌സില്‍ നിന്ന് അല്ലാത്ത തരത്തിലുള്ളവയാണിതെന്നാണ് കരുതുന്നത്. പുതിയ തരം നക്ഷത്രമാണോ എന്ന സംശയവും നിലവിലുണ്ട്.     

വളരെ ഉയര്‍ന്ന ധ്രുവീകരണമാണ് പുതിയ സിഗ്‌നലിന്റെ ഏറ്റവും വിചിത്രമായ കാര്യമെന്നും അതിനര്‍ത്ഥം അതിന്റെ പ്രകാശം ഒരു ദിശയില്‍ മാത്രം ഓസിലേറ്റ് ചെയ്യുന്നു എന്നാണെന്നും സിഡ്‌നി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്‌സിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ സിതെങ് വാങ് പറഞ്ഞു. സിഡ്‌നി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫിസിക്‌സിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ ്. സിതെങ് വാങ്. ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനത്തിലാണ് വാങ്ങിപ്പോള്‍. 'വസ്തുവിന്റെ തെളിച്ചം ക്രമമായി  വ്യത്യാസപ്പെടുന്നെന്നും  സിഗ്‌നല്‍ സ്വമേധയാ ഓണും ഓഫും ആകുന്നു. ഇതുപോലൊന്ന് തങ്ങള്‍ കണ്ടിട്ടില്ലെന്നും വാങ്ങ് കൂട്ടിച്ചേര്‍ത്തു. '  

പല തരം നക്ഷത്രങ്ങളും വൈദ്യുതകാന്തിക സ്‌പെക്ട്രത്തിലുടനീളം അസ്ഥിരമായ പ്രകാശം പുറപ്പെടുവിക്കുന്നു. റേഡിയോ ആസ്‌ട്രോണമിയുടെ സഹായത്തോടെ റേഡിയോ തരംഗങ്ങളിലെ ക്ഷണികമായ വസ്തുക്കളുടെ പഠനം പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ നമ്മെ സഹായിക്കുന്ന ഒരു വലിയ പഠന മേഖലയാണ്. പള്‍സാറുകള്‍, സൂപ്പര്‍നോവകള്‍, ജ്വലിക്കുന്ന നക്ഷത്രങ്ങള്‍, അതിവേഗ റേഡിയോ പൊട്ടിത്തെറികള്‍ എന്നിവ എല്ലാ തരത്തിലുമുള്ള ജ്യോതിശാസ്ത്ര വസ്തുക്കളാണ്, അവയുടെ തെളിച്ചം വ്യത്യാസപ്പെടുന്നുണ്ടെന്നും ഗവഷകര്‍ ചൂണ്ടിക്കാണിക്കുന്നു .

Get Newsletter

Advertisement

PREVIOUS Choice