Latest Updates

'അമൃത് മഹോത്സവ് ഖാദിയ്‌ക്കൊപ്പം' എന്ന ഡിജിറ്റല്‍ പ്രശ്‌നോത്തരി മത്സരത്തിന് നാളെ തുടക്കം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗങ്ങള്‍, സ്വാതന്ത്ര്യസമര കാലം മുതല്‍ ഖാദിയ്ക്കുള്ള പൈതൃകം എന്നിവയുമായി പൊതുജനങ്ങള്‍ക്കുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനാണ് പ്രശ്‌നോത്തരിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം, സ്വദേശി മുന്നേറ്റത്തില്‍ ഖാദി വഹിച്ച പങ്ക്, ഇന്ത്യന്‍ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആകും പ്രശ്‌നോത്തരിയില്‍ ഉള്‍പ്പെടുത്തുക.  

ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (ഗഢകഇ) ആണ് പ്രശ്‌നോത്തരി മത്സരം തയ്യാറാക്കിയിട്ടുള്ളത്. 2021 ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 14 വരെ 15 ദിവസ കാലമായിരിക്കും പ്രശ്‌നോത്തരി ഉണ്ടാവുക. KVIC യുടെ എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ദിവസേന അഞ്ചു ചോദ്യങ്ങള്‍ വീതം നല്‍കുന്നതാണ്.   

പ്രശ്‌നോത്തരിയില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ https://www.kviconline.gov.in/kvicquiz/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 100 സെക്കന്‍ഡ് സമയത്തിനുള്ളില്‍ 5 ചോദ്യങ്ങള്‍ക്കും മത്സരാര്‍ത്ഥികള്‍ ഉത്തരം നല്‍കേണ്ടതാണ്. ദിവസവും രാവിലെ 11ന് ആരംഭിക്കുന്ന പ്രശ്‌നോത്തരി 12 മണിക്കൂര്‍ നേരം അതായത് രാത്രി 11 വരെ ലഭ്യമാണ്.  

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്‍കുന്ന മത്സരാര്‍ഥികളെ ഓരോ ദിവസവും വിജയികളായി പ്രഖ്യാപിക്കും. എല്ലാ ദിവസവും മൊത്തം 21 പേരെ വിജയികളായി (ഒരു ഒന്നാം സ്ഥാനം, 10 രണ്ടാം സ്ഥാനം, 10 മൂന്നാം സ്ഥാനം) പ്രഖ്യാപിക്കുന്നതാണ്. പ്രതിദിനം എണ്‍പതിനായിരം രൂപ മൂല്യമുള്ള ഖാദി ഇന്ത്യ ലകൂപ്പണുകള്‍ വിജയികള്‍ക്ക് സമ്മാനിക്കും. www.khadiindia.gov.in F¶ KVIC യുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇവ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

Get Newsletter

Advertisement

PREVIOUS Choice