Latest Updates

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് ഒപ്പോ അ16 അവതരിപ്പിച്ചു. 4 ജിബി റാമും + 64 ജിബി ഓണ്‍ ബോര്‍ഡ് സ്റ്റോറേജുമുള്ള ഒപ്പോ അ16ന് 13,990 രൂപയാണ് വില. ക്രിസ്റ്റല്‍ ബ്ലാക്ക്, പേള്‍ ബ്ലൂ നിറങ്ങളില്‍ ഒപ്പോ അ16 വാങ്ങാം. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിച്ച ഒപ്പോ A15ന്റെ പിന്‍ഗാമിയാണ് ഒപ്പോ A16. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ കളര്‍ഓസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഒപ്പോ അ16 പ്രവര്‍ത്തിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി+ (720ഃ1,600 പിക്സല്‍സ്) എല്‍സിഡി ഡിസ്പ്ലേ ഐ കെയര്‍ മോഡ് സഹിതമാണ് ഹാന്‍ഡ്സെറ്റില്‍ ക്രമീകരിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയാടെക് ഹീലിയോ ജി 35 ടീഇ പ്രൊസസ്സറാണ് ഒപ്പോ A16നില്‍. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം.  

13 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ ബോക്കെ (ഡെപ്ത്) സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഒപ്പോ A16ല്‍. 8 മെഗാപിക്സല്‍ പ്രൈമറി സെല്‍ഫി ക്യാമറയാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ബാറ്ററി പ്രൊട്ടക്ഷന്‍ ഫീച്ചറുകളോടുകൂടിയ 5,000 എംഎഎച്ച് ബാറ്ററി ഒപ്പോ അ16ല്‍ പായ്ക്ക് ചെയ്യുന്നു. ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. ഫെയ്സ് അണ്‍ലോക്ക് ഫീച്ചറും സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഒപ്പോ A16ല്‍ ഉണ്ട്.  

Get Newsletter

Advertisement

PREVIOUS Choice