Latest Updates

ഒറ്റ ദിവസം കൊണ്ട് 600 കോടി രൂപയുടെ ഇ സ്‌കൂട്ടര്‍ വിറ്റതായി ഓല ഇലക്ട്രിക്. നേരത്തെ റിസര്‍വ് ചെയ്ത ഉപഭോക്തകള്‍ക്കായി ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി ബുധനാഴ്ചയാണ് വില്‍പ്പന ആരംഭിച്ചത്. ആദ്യ 24 മണിക്കൂറില്‍ തന്നെ ഓരോ സെക്കന്‍ഡിലും 4 സ്‌കൂട്ടറുകള്‍ വീതം വില്‍ക്കാന്‍ കഴിഞ്ഞതായി ഓല ഇലക്ട്രിക് കമ്പനി അറിയിച്ചു. ഇരുചക്ര വാഹന വിപണിയില്‍ ഒരു ദിവസം നടത്തുന്ന ആകെ വില്‍പനയെക്കാള്‍ കൂടുതലാണ് ഓല എസ് 1 സ്‌കൂട്ടറുകള്‍ ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തതെന്ന് കമ്പനി അവകാശപ്പെടുന്നു.  

ഉപഭോക്താക്കള്‍ക്ക് അവരുടെ ഓല എസ് 1, എസ് 1 പ്രോ സ്‌കൂട്ടറുകള്‍ വാങ്ങാനുള്ള അവസാന ദിവസമാണ് ഇന്ന്. റിസര്‍വ് ചെയ്തവര്‍ക്ക് ഇന്ന് അര്‍ദ്ധരാത്രിവരെയാണ് സ്‌കൂട്ടര്‍ സ്വന്തമാക്കാനുള്ള സമയം. അര്‍ദ്ധരാത്രിവരെ ബുക്കിംഗ് തുടരും. ഓല ആപ്പ് വഴി മാത്രമേ സ്‌കൂട്ടറുകള്‍ വാങ്ങാന്‍ സാധിക്കുകയൊള്ളൂ. ഒലാ എസ് 1 സ്‌കൂട്ടറുകള്‍ക്ക് 2,999 രൂപ മുതലും ഒലാ എസ് 1 പ്രോ യ്ക്ക് 3,199 രൂപ മുതലുമാണ് ഇഎംഐകള്‍ ആരംഭിക്കുന്നത്.   

മുന്‍കൂര്‍ പേയ്‌മെന്റ് നടത്തുമ്പോള്‍ തന്നെ ഓര്‍ഡര്‍ എത്തിക്കുന്ന മാസം (മോഡല്‍-വേരിയന്റ്-പിന്‍ കോഡ് കോമ്പിനേഷന്‍) നിങ്ങളെ അറിയിക്കും. ഓല ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്ന് ഓല സ്‌കൂട്ടര്‍ അയയ്ക്കുന്ന സമയും ഡെലിവറി തീയതിയും കൃത്യമായി ഉപഭോക്താവിനെ അറിയിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കമ്പനി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രണ്ട് വകഭേദങ്ങള്‍ അവതരിപ്പിച്ചത്. ഒലാ എസ് 1, ഒലാ എസ് 1 പ്രോ എന്നിവ യഥാക്രമം 99,999, 1,29,999 രൂപയ്ക്കാണ് ലഭ്യമാകുന്നത്.

Get Newsletter

Advertisement

PREVIOUS Choice