Latest Updates

പുകവലി ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാണെന്ന് മിക്കവാറും എല്ലാവര്‍ക്കും അറിയാം.  ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കും.  ശ്വാസകോശ, ഓറല്‍ ക്യാന്‍സറുകള്‍ ഉള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ക്കും കാരണമാകും; സിപിഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മോണറി ഡിസീസ്) പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍; ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുന്ന രക്തക്കുഴലുകളുടെ കേടുപാടുകള്‍,  കാഴ്ച പ്രശ്‌നങ്ങള്‍, തിമിരം തുടങ്ങി പുകവലിയിലൂടെ ഒരാളെ തേടിവരുന്ന മാരകരോഗങ്ങളുടെ പട്ടിക നീളും. 

ഇനി പുകവലി ഉപേക്ഷിച്ചാല്‍ ലഭിക്കുന്ന ചില ഗുണങ്ങള്‍ പറയാം. 

പുകവലി ഉപേക്ഷിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ പ്രവര്‍ത്തനക്ഷമമാക്കുന്നു. ഒപ്പം കേള്‍വിയും കാഴ്ച്ച ശക്തിയും വര്‍ദ്ധിക്കുകയും ചെയ്യും. ഉണങ്ങിവരളുന്ന വായ് ആരുംം ഇഷ്ടപ്പെടുകയില്ല. എന്നാല്‍ പുകവലി ഉപേക്ഷിച്ച്  ദിവസങ്ങള്‍ക്കകം നിങ്ങളുടെ പുഞ്ചിരി കൂടുതല്‍ തിളക്കമുള്ളതാകും

പുകവലി ഉപേക്ഷിക്കുന്നത്  അകാല വാര്‍ദ്ധക്യത്തില്‍ നിന്നും ചുളിവുകളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ഒപ്പം ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ കുറയുന്നു: ഹൃദയാഘാതത്തിനും ഹൃദ്രോഗത്തിനും പ്രധാന കാരണം പുകവലിയാണ്. എന്നാല്‍ പുകവലി ഉപേക്ഷിക്കുന്നതിലൂടെ ഹൃദയാഘാതസാധ്യത കുറയ്ക്കാം.

പുകവലി ഉപേക്ഷിക്കുന്നതിന്റെ മറ്റൊരു ഫലം നിങ്ങളുടെ രക്തം കട്ടി കുറഞ്ഞ് ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കപ്പെടും എന്നതാണ്. ഇത്  ഹൃദയത്തിന്റെ ജോലി ലഘൂകരിക്കും. രക്തത്തിലെ ്‌കൊളസ്‌ട്രോളിന്റെയും കൊഴുപ്പിന്റെയും അളവ് കുറയ്ക്കാന്‍ പകവലി ഒഴിവാക്കുന്നതിലൂടെ സാധിക്കും. ശ്വാസകോശത്തിനെ  സ്ഥിരമായ കേടുപാടുകളില്‍ നിന്ന രക്ഷപ്പെടുത്താന്‍ ഈ ശീലം ഒഴിവാക്കുന്നത് വഴി കഴിയും. മാത്രമല്ല  വയറിലെ കൊഴുപ്പ് കുറയ്ക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ഇതുവഴി സാധിക്കും.

Get Newsletter

Advertisement

PREVIOUS Choice