Latest Updates

തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ ഗിന്നേധാരി വനമേഖലയില്‍ നിന്ന് 6.5 കോടി വര്‍ഷം പഴക്കമുള്ള ഒച്ചുകളുടെ ഗ്യാസ്ട്രോപോഡ് ഫോസിലുകള്‍ കണ്ടെത്തി. പബ്ലിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹിസ്റ്ററി, ആര്‍ക്കിയോളജി ആന്‍ഡ് ഹെറിറ്റേജ് (പിആര്‍ഐഎച്ച്എഎച്ച്) ഗവേഷകരാണ് ഒച്ചിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. 

 

പ്രസിദ്ധനായ പാലിയന്റോളജിസ്റ്റും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ജനറലുമായിരുന്ന ചകിലം വേണുഗോപാല്‍ റാവു ഒച്ചുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ഗവേഷകസംഘം കണ്ടെത്തിയ ഫോസിലുകള്‍ പരിശോധിച്ചതതായി സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ എം.എ ശ്രീനിവാസന്‍ പറഞ്ഞു. ഇവിടെ ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തടാകം നിലനിന്നിരുന്നു. ആ പ്രദേശം കാലക്രമേണ ലാവയാല്‍ പൊതിഞ്ഞു പോയിരിക്കാം. ഈ ഒച്ചുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ജീവജാലങ്ങള്‍ ചെളിയില്‍ പുതഞ്ഞു പോവുകയും പിന്നീട് ഫോസിലുകളായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഈ കണ്ടെത്തലിന് ശേഷം പുരാവസ്തുഗവേഷകരും ചരിത്രകാരന്മാരും ജില്ലയില്‍ ഒരു ഫോസില്‍ പാര്‍ക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നാണ് ഈ സംഘത്തിന് നേതൃത്വം നല്‍കിയത്.

 

'ഈ പ്രദേശത്ത് ഫോസില്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ പദ്ധതികള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും പ്രാവര്‍ത്തികമായില്ല. സര്‍ക്കാര്‍ ഈ ആവശ്യത്തെ ഗൗരവകരമായി കാണുകയും ഫോസില്‍ പാര്‍ക്ക് സ്ഥാപിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ആറരക്കോടി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒച്ചിന്റെ ഫോസില്‍ കണ്ടെത്തിയത് അതുപോലുള്ള മറ്റു നിരവധി ജീവരൂപങ്ങളെയും ആസിഫാബാദില്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും എന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

Get Newsletter

Advertisement

PREVIOUS Choice