Latest Updates

'മഴ ദൈവ'ങ്ങളെ തൃപ്തിപ്പെടുത്താനായി പ്രായപൂര്‍ത്തിയാകാത്ത ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി. അഞ്ച് വയസ് പ്രായം വരുന്ന ആറു പെണ്‍കുട്ടികള്‍ നഗ്നരായി നടക്കുന്നതാണ് ദൃശ്യങ്ങളില്‍. തവളയെ കെട്ടിയിട്ടിരിക്കുന്ന മരത്തടിയും പെണ്‍കുട്ടികളുടെ കൈയിലുണ്ട്. ഒരു പറ്റം സ്ത്രീകള്‍ ഇവര്‍ക്ക് പിന്നാലെ ഘോഷയാത്രയായി നടക്കുന്നതും വീഡിയോയില്‍ കാണാം. എല്ലാ വീടുകളും സന്ദര്‍ശിക്കുകയും മാവും പയറും മറ്റു പ്രധാന ഭക്ഷ്യധാന്യങ്ങളും ആവശ്യപ്പെടുകയും ചെയ്തു. ശേഖരിച്ച സാധനങ്ങള്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലെ സമൂഹ സദ്യയ്ക്ക് സംഭാവന ചെയ്യുകയും വേണമെന്നാണ് രീതിയെന്ന് വിഡിയോയില്‍ പറയുന്നു. ബുന്ദേല്‍ഖണ്ഡില്‍ മഴപെയ്യുന്നതിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.  

സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അതേസമയം പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ആചാരം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കുടുംബങ്ങള്‍ സ്വമേധയാ ആചാരത്തിന് തയ്യാറായതിനാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും ബോധവല്‍ക്കരണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice