Latest Updates

കോവിഡ് -19 രണ്ടാം തരംഗം രാജ്യത്തെ ശക്തമായി ബാധിച്ചിട്ടും, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ സ്ഥിരത പ്രകടിപ്പിക്കുന്നത് ആശ്വാസ വാര്‍ത്തയാണ്. ഇതിനൊപ്പം പല സ്ഥാപനങ്ങളും ശമ്പള വര്‍ദ്ധനവിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.  ശരാശരി 8.8 ശതമാനത്തില്‍ നിന്ന് 2022 ല്‍  ഇന്‍ക്രിമെന്റ് 9.4 ശതമാനമായി ഉയരുമെന്ന് കരുതുന്നതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.   

ചൊവ്വാഴ്ച പുറത്തിറക്കിയ അയോണിന്റെ 26 -ാമത് വാര്‍ഷിക ശമ്പള വര്‍ദ്ധന സര്‍വേ പ്രകാരം, മിക്ക ബിസിനസുകളും 2022 -ലേക്ക് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നവയാണെന്നാണ് സര്‍വേ കണ്ടെത്തിയത്. മിക്ക മേഖലകളിലുടനീളം പോസിറ്റീവ് വികാരമുണ്ട്, കൂടാതെ ഇന്ത്യ ഇന്‍ക് വീണ്ടെടുക്കലിന്റെ പാതയില്‍ ഉറച്ചുനില്‍ക്കുന്നു, മിക്ക സ്ഥാപനങ്ങളും 2022 സാമ്പത്തിക വര്‍ഷത്തില്‍ 2019 ലെ സാമ്പത്തിക വര്‍ഷത്തിലെ  ശമ്പള വര്‍ദ്ധനവാണ് പതീക്ഷിക്കുന്നത്. പകര്‍ച്ച വ്യാര്‍വധി മിക്ക സ്ഥാപനങ്ങളുടെയും ഡിജിറ്റല്‍ യാത്രയെ ത്വരിതപ്പെടുത്തിയെന്നും സര്‍വേ പറയുന്നു.  

സാങ്കേതികവിദ്യ, ഇ-കൊമേഴ്സ്, ഐടി പ്രാപ്തമാക്കിയ സേവനങ്ങള്‍ എന്നിവയാണ് 2022-ല്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കുന്ന മൂന്ന് മേഖലകള്‍. 'ഹൈടെക്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇ-കൊമേഴ്‌സ്, പ്രൊഫഷണല്‍ സര്‍വീസസ് തുടങ്ങിയ മേഖലകള്‍ 10 ശതമാനത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നതായും  39 വ്യവസായങ്ങളിലെ 1,300 കമ്പനികളുടെ ഡാറ്റ വിശകലനം ചെയ്ത പഠനം പറയുന്നു. ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ് മേഖലകളാണ് 2022 -ല്‍ പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞ ശമ്പള വര്‍ദ്ധനയുള്ള മേഖലകള്‍.

Get Newsletter

Advertisement

PREVIOUS Choice