Latest Updates

ടാറ്റ മോട്ടോഴ്സ് വൈദ്യുത വാഹന ബിസിനസിലേക്ക് ആഗോള നിക്ഷേപമെത്തുന്നു. യുഎസ് ആസ്ഥാനമായ ടിപിജി റൈസ് ക്ലൈമറ്റും അബുദാബിയിലെ എഡിക്യുവും ചേര്‍ന്ന് 7500 കോടി രൂപയാണ് നിക്ഷേപിക്കുക. ടാറ്റ വൈദ്യുത വാഹന ബിസിനസ് പ്രത്യേക കമ്പനിയായി മാറ്റും.   

ഈ കമ്പനിയില്‍ 11%-15% ഓഹരി ടിപിജി-എഡിക്യു സഖ്യത്തിനുണ്ടാകും. പുതിയ കമ്പനിക്ക് 68250 കോടി രൂപയാണു മൂല്യം കണക്കാക്കുന്നത്. പുതിയ കമ്പനി ടാറ്റയുടെ നിലവിലെ ശേഷികളെല്ലാം ഉപയോഗപ്പെടുത്തുകയും കൂടുതലായി ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ വൈദ്യുത വാഹന മേഖലയില്‍ നടത്തുകയും ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. 2025ന് അകം 10 വൈദ്യുത വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണു ശ്രമം. ടാറ്റ പവറുമായി ചേര്‍ന്ന് ചാര്‍ജിങ് സൗകര്യ വികസനവും നടപ്പാക്കുന്നുണ്ട്.

Get Newsletter

Advertisement

PREVIOUS Choice