Latest Updates

ഫെയ്‌സ്ബുക്ക് ഇന്‍ക്  ആദ്യ സ്മാര്‍ട്ട് ഗ്ലാസുകള്‍ പുറത്തിറക്കി. റേ-ബാന്‍ നിര്‍മ്മാതാക്കളായ എസ്സിലോര്‍ ലക്‌സോട്ടിക്കയുടെ പങ്കാളിത്തത്തോടെ സൃഷ്ടിച്ച ഈ ഗ്ലാസുകള്‍, ധരിക്കുന്നവര്‍ക്ക് സംഗീതം കേള്‍ക്കാനും കോളുകള്‍ എടുക്കാനും ഫോട്ടോകളും ഹ്രസ്വ വീഡിയോകളും പകര്‍ത്താനും കഴിയും. മാത്രമല്ല  ഒരു കമ്പാനിയന്‍ ആപ്പ് ഉപയോഗിച്ച് ഫേസ്ബുക്ക് സര്‍വീസുകളില്‍ ഇത്  പങ്കിടാനും കഴിയും.. 'റേ-ബാന്‍ സ്റ്റോറീസ്' എന്ന് വിളിക്കപ്പെടുന്ന ഗ്ലാസിന്റെ വില  299 ഡോളറില്‍ നിന്ന് തുടങ്ങുന്നതാണെന്ന്  ഫേസ്ബുക്ക് പറഞ്ഞു.  

ഉപയോക്താക്കളുടെ ഡാറ്റ കൈകാര്യം ചെയ്യുന്നതിനെതിരെ വിമര്‍ശനം ഫേസ്ബുക്ക് വിമര്‍ശനം നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ  തങ്ങളുടെ സ്മാര്‍ട്ട്-ഗ്ലാസ് ഉപഭോക്താക്കളുടെ സമ്മതമില്ലാതെ മീഡിയയില്‍ പ്രവേശിക്കില്ലെന്ന് ഫേസ്ബുക്ക് മുന്നോടിയായി അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഗ്ലാസുകള്‍ ഉപയോഗിച്ച് ഫേസ്ബുക്ക് വ്യൂ ആപ്പില്‍ സംഭരിച്ചിരിക്കുന്ന ഫോട്ടോകളുടേയോ വീഡിയോകളുടേയോ ഉള്ളടക്കം ഒരിക്കലും പരസ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നും ഫേസ്ബുക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.   

2020 ല്‍ ഏകദേശം 86 ബില്യണ്‍ ഡോളര്‍ വരുമാനം റിപ്പോര്‍ട്ട് ചെയ്ത സോഷ്യല്‍ മീഡിയ ഭീമന്റെ  പ്രധാന വരുമാനം പരസ്യത്തില്‍ നിന്നാണ്. ഈ പണം പുതിയ സാങ്കേതികവിദ്യയിലധിഷ്ടിതമായ സംരംഭങ്ങള്‍ക്കായാണ് ഫേസ്ബുക്ക് ഇന്‍വെസ്റ്റെ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റില്‍ ഫേസ്ബുക്ക് മാര്‍ക്കറ്റ് പിടിക്കുന്നതില്‍ പിന്നിലായിരുന്നെന്ന് കമ്പനിയുടെ മുഖ്യ സയന്റിസ്റ്റ് സമ്മതിക്കുന്നു. മൊബൈല്‍ ഇന്റര്‍നെറ്റിന്റെ പിന്‍തുടര്‍ച്ചയായി ഒരു വെര്‍ച്വല്‍ പരിസ്ഥിതി സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിന്  ഒരു ടീമിനെ രൂപീകരിച്ചുവരികയാണെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.   

Amazon.com Inc, Alphabet Inc- sâ Google, Microosft Corp, Apple Inc, Snap Inc എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സാങ്കേതിക സ്ഥാപനങ്ങള്‍ വിവിധ സ്മാര്‍ട്ട് ഗ്ലാസ് ഉത്പന്നങ്ങള്‍ വികസിപ്പിക്കാന്‍ മത്സരിച്ചിട്ടുണ്ട്, എന്നാല്‍ ആദ്യകാല ഓഫറുകള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗൂഗിള്‍ ഗ്ലാസ് പോലുള്ളവ തെളിയിച്ചതാണ്.  വിലയും ഡിസൈനിലുള്ള പ്രശ്‌നങ്ങളുമായിരുന്നു അതിന് തടസമായത്.

Get Newsletter

Advertisement

PREVIOUS Choice