Latest Updates

  ഹൃദയം എന്ന പുതിയ ചിത്രത്തിന് നന്ദി പറഞ്ഞ് നടി ദര്‍ശന രാജേന്ദ്രന്‍. അഭിനയത്തിന് ലഭിച്ച അംഗീകാരത്തിനല്ല നടി നന്ദി പറയുന്നത്.. ഈ ചിത്രത്തിലെ ദര്‍ശന എന്ന് തുടങ്ങുന്ന ഗാനരംഗം ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിനാണ് നടിയുടെ നന്ദി പ്രകടനം.  ഈ ഗാനം സമ്മാനിച്ചതിന് ചിത്രത്തിന്റെ സംവിധായകനോടും സംഗീത സംവിധായകനോടുമാണ്നടി നന്ദി അറിയിക്കുന്നത്.   സ്വന്തം പേരില്‍ തുടങ്ങുന്ന ഗാനമാണ് ഹിറ്റായത് എന്നതും ദര്‍ശനയുടെ സന്തോഷം ഇരട്ടിയാക്കുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂട്യൂബ് ട്രെന്‍്ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഈ ഗാനരംഗം.  ദര്‍ശന എന്ന ഗാനം തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിമാറിയെന്നും  കുട്ടികള്‍ മുതല്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ ചുറ്റുമുളള എല്ലാവരും ഈ ഗാനത്തെ നെഞ്ചിലേറ്റിയതില്‍ അളവില്ലാത്ത നന്ദിയും സ്‌നേഹവുമുണ്ടെന്നുമാണ് നടി പറയുന്നത്.  തനിക്ക് ഈ പാട്ട് തന്നതിന് വിനീതേട്ടനും ഹേഷാമിനും ദര്‍ന നന്ദി പറയുന്നു.  ഒപ്പം തന്റെ അരുണ്‍ ആയതിന് പ്രണവിനും ദര്‍ശന സാധ്യമാക്കിയ മൊത്തം ടീമിനും നന്ദി.' എന്നും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു.

  വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തില്‍ 5 ഗാനങ്ങളാണുള്ളത്.  ആദ്യ ഗാനത്തിലൂടെ തന്നെ സംഗീതം ഒരുക്കിയ ഹിഷാം അബ്ദുള്‍ വഹാബ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. പ്രണവ് മോഹന്‍ലാല്‍ ,കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൃദയം മെറിലാന്‍ഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ബാനറില്‍ ആണ് ഒരുങ്ങുന്നത്.  

Get Newsletter

Advertisement

PREVIOUS Choice