Latest Updates

മനുഷ്യരാശിയുടെ ഭാവിയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കൊറോണ തേരോട്ടം തുടരുകയാണ്. മനുഷ്യന്‍ കീഴടക്കാന്‍ ശ്രമിക്കുന്നതിനനുസരിച്ച് പുതിയ വകഭേദങ്ങളിലൂടെ കൊറോണ കുതിയ്ക്കുകയാണ്. അടുത്ത വര്‍ഷം നിലവിലേതിനേക്കാള്‍ മാരകമായ കോവിഡ് വകഭേദം ഉയര്‍ന്നു വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ദര്‍. കോവിഡ്-22 എന്ന് വിളിക്കുന്ന ഈ വൈറസുകള്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലൂടെ 'സൂപ്പര്‍ സ്പ്രഡര്‍' ആകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.  

കോവിഡ് രോഗിയായ ഒരാളില്‍ നിന്ന്  ശരാശരി ആളുകളിലേക്ക്  രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതിനെയാണ് സൂപ്പര്‍ സ്പ്രഡര്‍ എന്ന് പറയുന്നത്. രോഗ ലക്ഷണം കാണിക്കാത്ത രണ്ട് പേര്‍ ഒരുമിച്ച് കഴിയുന്നെന്ന് കരുതുക. ഇതില്‍ ഒരു രോഗിയില്‍ നിന്നും രണ്ട് പേരിലേക്ക് മാത്രമായിരിക്കും രോഗം വ്യാപിച്ചേക്കുക. എന്നാല്‍ മറ്റേ വ്യക്തിക്ക് കുറഞ്ഞത് 10 പേരിലേക്കെങ്കിലും കൊവിഡ് വ്യാപിപിക്കാനുള്ള ശേഷിയുണ്ടാകും.   

സൂപ്പര്‍ സ്പ്രെഡറുകള്‍ കൂടുതലും കോവിഡ് വ്യാപന ശൃംഖലകള്‍ ഉണ്ടാകാനും കമ്മ്യൂണിറ്റി വ്യാപനത്തിനും പുതിയ തരംഗം തന്നെ സൃഷ്ടിക്കാന്‍ കാരണമായേക്കും. അതേസമയം കൊറോണ ഡെല്‍റ്റ വകഭേദം ബാധിക്കുമ്പോള്‍ മറ്റു വകഭേദങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാള്‍ 300 ഇരട്ടി വൈറസ് ശരീരത്തില്‍ പ്രവേശിക്കുമെന്ന പഠനവും പുറത്തുവന്നിട്ടുണ്ട്. രോഗം ബാധിച്ച ഉടനെ ചികിത്സ ലഭ്യമാക്കിയാല്‍ രോഗം കൂടുതല്‍ ഗുരുതരമാകാതെ സൂക്ഷിക്കാം എന്നും ഇവര്‍ പറയുന്നു. കൊറോണ സുഖപ്പെട്ട ശേഷം ശസ്ത്രക്രിയയ്ക്ക് വിധേയരാവുന്നവരില്‍ അപകട സാധ്യത കൂടുതലാണെന്നും ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Get Newsletter

Advertisement

PREVIOUS Choice