Latest Updates

കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ രാജ്യത്ത് വാക്സിന് യജ്ഞത്തിന് വേഗം കൂട്ടണമെന്ന് 'ഗ്ലോബല്‍ റിസര്‍ച്ച്' ഏജന്‍സി. ഫൈസര്‍ വാക്സിന്‍ തുടക്കത്തില്‍ 95 ശതമാനം സംരക്ഷണം നല്‍കുമെങ്കിലും നാലുമാസം കഴിഞ്ഞാല്‍ പ്രതിരോധശേഷി 48 ശതമാനമാകും. കോവിഷീല്‍ഡിന്റെ പ്രതിരോധശേഷി 75 ശതമാനത്തില്‍ നിന്ന് നാലുമാസം പിന്നിടുമ്പോള്‍ 54 ശതമാനമാകും. ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്നും 'ഗ്ലോബല്‍ റിസര്‍ച്ച്' മുന്നറിയിപ്പ് നല്കി.  

പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഉടന്‍ വാക്സിന്‍ നല്‍കണം. ബൂസ്റ്റര്‍ ഡോസ് നല്കേണ്ടത് അനിവാര്യമെന്നും ഏജന്‍സി നിര്‍ദേശിച്ചു. രാജ്യത്ത് രണ്ട് ഡോസും ലഭിച്ചത് 11 ശതമാനത്തിനുമാത്രം. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടില്ല. ബ്രിട്ടനില്‍ കുട്ടികള്‍ക്കിടയില്‍ കൊറോണ വ്യാപനം ഉയര്‍ന്നു. 10-19 പ്രായമുള്ള ആണ്‍കുട്ടികളില്‍ 45 ശതമാനവും അഞ്ചിനും 19നും ഇടയിലുള്ള പെണ്‍കുട്ടികളില്‍ 35 ശതമാനവും രോഗബാധിതരായി. ഇന്ത്യയില്‍ 18 വയസ്സില്‍ താഴെയുള്ളവര്‍ 40 കോടിയിലേറെയുണ്ട്. മിക്ക സംസ്ഥാനത്തും സ്‌കൂളും കോളേജും തുറന്നിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice