Latest Updates

അനുഷ്‌ക-വിരാട് ദമ്പതികളുടെ  ഓരോ വിശേഷവും ആവേശത്തോടെ സ്വീകരിക്കുന്നവരാണ് ആരാധകര്‍. ഇതാ അനുഷ്‌ക പങ്ക് വച്ച മകളുടെയും  കോഹ്ലിയുടെയും ചിത്രം വൈറലാകുന്നു. മകള്‍ വാമികയുമായി സല്ലപിക്കുന്ന വിരാട് കോഹ്ലിയുടെ ചിത്രമാണ് അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്.  ''എന്റെ ഹൃദയം മുഴുവന്‍ ഒറ്റ ഫ്രെയിമില്‍' എന്ന അടിക്കുറിപ്പോടെയാണ് അനുഷ്‌ക ചിത്രം പങ്കുവെച്ചിരിക്കുന്നത്


 

 ജനുവരി 11നാണ് ദമ്പതികള്‍ക്ക് മകള്‍ വാമിക പിറന്നത്. കുഞ്ഞിന്റെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങള്‍ കോഹ്ലിയും അനുഷ്‌കയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മകള്‍ ജനിച്ചു ഇത്രയും മാസക്കാലമായെങ്കിലും കുഞ്ഞിന്റെ മുഖം കാണാന്‍ സാധിക്കാത്തതിന്റെ  നിരാശ ആരാധകര്‍ ഇവരുമായി പങ്ക് വച്ചിട്ടുമുണ്ട്. 

 

എന്തായാലും അനുഷ്‌കയുടെ  ചിത്രത്തിന് അടിയില്‍  രണ്‍വീര്‍ സിങ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരുടെ കമന്റുകള്‍ വന്നുകഴിഞ്ഞു

 

Get Newsletter

Advertisement

PREVIOUS Choice