Latest Updates

തന്റെ നിയന്ത്രണത്തിലുള്ള പഞ്ച്ഷിര്‍ പ്രവശ്യ താലിബാന് വിട്ടുകൊടുക്കില്ലെന്ന്  അഹ്മദ് മസൂദ്. 1980 കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ പ്രതിരോധത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായ അഹമ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.   

പഞ്ചഷിര്‍ പ്രവശ്യ കൈമാറാന്‍ നാല് മണിക്കൂര്‍ നല്‍കുമെന്നാണ് താലിബാന്‍ അറിയിച്ചത്. താലിബാന്‍ പഞ്ച്ഷിര്‍ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ ചെറുത്തുനില്‍ക്കുമെന്ന് മസൂദ് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ 34 പ്രവിശ്യകളില്‍ താലിബാന് കീഴടക്കാന്‍ കഴിയാത്ത ഏക പ്രവശ്യയാണ് പഞ്ച്ഷിര്‍.   

പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും'ഒരു യുദ്ധമുണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ താലിബാന്‍ പഞ്ച്ഷിര്‍ പിടിച്ചടക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങളതിനെ ചെറുക്കും. സോവിയറ്റ് യൂണിയനെ നേരിട്ടവരാണ് ഞങ്ങള്‍, താലിബാനെ നേരിടാന്‍ ഞങ്ങള്‍ക്ക് കഴിയും.' മുന്നോട്ടുള്ള ഏക മാര്‍ഗം സമവായമാണെന്ന് താലിബാനെ മനസിലാക്കിപ്പിക്കുകയാണ് ലക്ഷ്യമെന്നും അഹമ്മദ് മസൂദ് പറഞ്ഞു.  

തന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ താലിബാന്‍ മുന്നില്‍ അടിയറവ് വയ്ക്കില്ലെന്നും മസൂദ് വ്യക്തമാക്കി. 'എന്റെ പിതാവിന്റെ കാലം മുതല്‍ ഞങ്ങള്‍ ക്ഷമയോടെ ശേഖരിച്ച വെടിമരുന്നുകളുടെയും ആയുധങ്ങളുടെയും ശേഖരം ഞങ്ങളുടെ പക്കലുണ്ട്. താലിബാന്‍ ആക്രമണം ആരംഭിക്കുകയാണെങ്കില്‍, അവര്‍ ഞങ്ങളില്‍ നിന്ന് കടുത്ത പ്രതിരോധം നേരിടേണ്ടിവരും,' മസൂദ് പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice