Latest Updates

നേരത്തെ എഴുന്നേല്‍ക്കാന്‍ തയ്യാറാക്കിവച്ച അലാം അടിച്ചാലും അല്‍പ്പനേരം കൂടി കഴിയട്ടെ എന്ന് വിചാരിച്ച് എഴുന്നേല്‍ക്കാന്‍ മടിച്ചു കിടക്കുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക ഈ ശീലം ഉള്‍പ്പെടെ രാവിലെ നിര്‍ബന്ധമായും  ഒഴിവാക്കേണ്ട ചില ശീലങ്ങളുണ്ട്. 

കണ്ണുതുറന്നാലുടന്‍ സോഷ്യല്‍മീഡിയ ചെക്കു ചെയ്യുന്ന സ്വഭാവം നല്ലതല്ല. അതുപോലെ തന്നെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ തന്നെ  ഔദോഗിക ഇമെയിലുകള്‍ വായിക്കുന്നരും സമ്മര്‍ദ്ദ നില വര്‍ദ്ധിപ്പിക്കും. സ്‌ക്രീനില്‍ ഉറ്റുനോക്കി  ദിവസം ആരംഭിക്കുന്നതിനുപകരം മനസും ബുദ്ധിയും ശാന്തമാകുന്ന കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം.

 കിടക്കയില്‍ നിന്നെഴുന്നേറ്റാലുടന്‍ കോഫി അല്ലെങ്കില്‍ ചായ കുടിക്കുന്നത് നല്ലതല്ല. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഹൃദയാരോഗ്യത്തിനും ഈ ശീലം ഗുണം ചെയ്യില്ല. പ്രഭാതഭക്ഷണത്തിന് ശേഷം പല്ല് തേയ്ക്കാമെന്നാണെങ്കില്‍ അത് അല്‍പ്പം പോലും നല്ല ആശയമല്ല. ദന്തശുചിത്വം വരുത്തിയതിന് ശേഷം മാത്രം ബ്രേക്ക് ഫാസ്റ്റിനായി തയ്യാറാകുക. ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കി പകരം സാധാരണ വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. 

 പഞ്ചസാര നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്തുമെങ്കിലും അത് ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. അതേസമയം  ഓട്‌സ്, അല്ലെങ്കില്‍ പ്രോട്ടീന്‍, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുക.  സമീകൃത പ്രഭാതഭക്ഷണം ഉന്‍മേഷം  നിലനിര്‍ത്തുകയും ദിവസം മുഴുവന്‍ ഏകാഗ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വ്യായാമം ഒഴിവാക്കുന്ന ശീലമുണ്ടെങ്കില്‍ അതും അല്‍പ്പം പോലും നല്ലതല്ല. ദിവസംമുഴുവന്‍ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന പ്രഭാത വ്യായാമങ്ങളോ യോഗ പോലുള്ളവയെ മാറ്റി വയക്കാനുള്ള പ്രവണത അനുവദിക്കരുത്.       

Get Newsletter

Advertisement

PREVIOUS Choice