Latest Updates

തങ്ങളുടെ ക്ലീന്‍ എനര്‍ജി പദ്ധതിയില്‍ പങ്ക് ചേരുന്ന 11 നിര്‍മ്മാണ സൈറ്റുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് ആപ്പിള്‍.  2030-ഓടെ വിതരണ ശൃംഖലയിലും ഉല്‍പന്നങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ ആകുക എന്ന ലക്ഷ്യത്തിലാണ് കമ്പനി. ഇതിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി ലോകമെമ്പാടുമുള്ള 175 ആപ്പിള്‍ വിതരണക്കാര്‍  9 ജിഗാവാട്ടില്‍ കൂടുതല്‍ ശുദ്ധമായ ഊര്‍ജ്ജം കൊണ്ടുവരുന്ന പുനരുപയോഗ ഊര്‍ജം ഉപയോഗിക്കുന്നതിലേക്ക് മാറുമെന്ന് ടെക് ഭീമന്‍ പറഞ്ഞു.   ഈ പ്രവര്‍ത്തനങ്ങള്‍ വഴി പ്രതിവര്‍ഷം 18 ദശലക്ഷം മെട്രിക് ടണില്‍ കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് ഒഴിവാക്കുന്നത്.   ഓരോ വര്‍ഷവും ഏകദേശം നാല് ദശലക്ഷം കാറുകള്‍ റോഡില്‍ നിന്ന് മാറ്റുന്നതിന് തുല്യമാണ് ഇതെന്നും  ആപ്പിള്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ കമ്പനികളും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും ആപ്പിള്‍ അഭ്യര്‍ത്ഥിച്ചു. വിതരണക്കാരും പ്രാദേശിക കമ്മ്യൂണിറ്റികളും ചേര്‍ന്ന് ഇക്വിറ്റി ഗ്രീന്‍ ഇന്നൊവേഷന്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് തെളിയിക്കുകയാണെന്ന് ആപ്പിളിന്റെ സിഇഒ ടിം കുക്ക് പറഞ്ഞു. ''ഞങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തിക്കുന്നു, ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. എന്നാല്‍ സമയം പുനരുല്‍പ്പാദിപ്പിക്കാവുന്ന ഒരു വിഭവമല്ല, ഹരിതവും കൂടുതല്‍ നീതിയുക്തവുമായ ഭാവിയിലേക്കുള്ള നിക്ഷേപത്തിനായി നാം  വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്നും ആപ്പിള്‍ സിഇഒ പറയുന്നു.   

Get Newsletter

Advertisement

PREVIOUS Choice