'സ്റ്റാര്‍ കേരളം': ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആഡംബര ഹോട്ടലുകള്‍ കേരളത്തില്‍
തിരുവനന്തപുരം: ഇന്ത്യയിലെ ആഡംബര ഹോട്ടലുകളുടെ എണ്ണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കിയ 2019 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, കേരളം 5-സ്റ്റാര്‍, 4-സ്റ്റാര്‍, 3-സ്റ്റാര്‍ ഹോട്ടലുകളുടെ എണ്ണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്തുണ്ട്. 94 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും, 420 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും, 607 ത്രീ സ്റ്റാര്‍ ഹോട്ടലുകളും നിലവിലുണ്ട്. മഹാരാഷ്ട്ര 86 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളോടെ രണ്ടാം സ്ഥാനത്തും, ഗുജറാത്ത് 76 ഫൈവ് സ്റ്റാറുകളോടെ മൂന്നാം സ്ഥാനത്തുമാണ്. വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് ഒരുങ്ങുന്ന കേരളത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം ഒരുക്കുന്നതാണ് പുതിയ കണക്കുകള്‍. വ്യവസായ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയെ കേരളം പിൻതള്ളിയതും ശ്രദ്ധേയമാണ്. കേരളത്തിലെ ബാര്‍ ലൈസന്‍സ് നിബന്ധനകളും ഹോട്ടലുകളുടെ വര്‍ധനവിന് പ്രധാന കാരണമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കർശന മദ്യനിയന്ത്രണത്തിന്റെയും പിന്നീട് ഇടതു സര്‍ക്കാരിന്റെ ബാർ ലൈസന്‍സ് ഇളവുകളുടെയും പ്രതികരണമാണ് ഈ കണക്കുകളില്‍ പ്രതിഫലിക്കുന്നത്.