ഹിന്ദി തലക്കെട്ട് വിവാദം: ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി – സംഗീതപാരമ്പര്യവുമായി ബന്ധപ്പെട്ടു പേരു
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. മൃദംഗ്, സന്തൂര്‍ തുടങ്ങിയ ഹിന്ദി പേര്കള്‍ ദേശീയ സംഗീത പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതാണെന്നും, ഈ പേരുകള്‍ വിദ്യാഭ്യാസ പാഠ്യപദ്ധതിയിലെ തലക്കെട്ടുകളായി ഉള്‍പ്പെടുത്തിയതും പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി. ഇംഗ്ലീഷ് പാഠപുസ്തകങ്ങളോടൊപ്പം ഗണിതപാഠങ്ങളില്‍ പോലും ഇത്തരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിഇആര്‍ടി അറിയിച്ചു. ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്ന നടപടിയെ പരിഹാസത്തോടെ വിമര്‍ശിച്ച വിദ്യാഭ്യാസ മന്ത്രി, ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കും ഭാഷാ വൈവിധ്യത്തിനും വിരുദ്ധമാണെന്നും, കേരളം പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തെ മുന്‍ഗണന നല്‍കുന്ന സംസ്ഥാനമാണെന്നും വ്യക്തമാക്കിയിരുന്നു.