സ്വര്‍ണവില: ഒരു പവന് 71,360 രൂപ, രണ്ട് ദിവസത്തിനിടെ 1600 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ അതിവേഗ കുതിപ്പ് തുടരുകയാണ്. ഇന്ന് മാത്രം 840 രൂപയുടെ വര്‍ധനയോടെ സ്വര്‍ണവില ആദ്യമായി 71,000 രൂപ കടന്ന് 71,360 രൂപയിലെത്തി. ഒരു ഗ്രാമിന് ഇന്ന് 105 രൂപ വര്‍ധിച്ച് 8,920 രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ സ്വര്‍ണവില 1,600 രൂപ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്. ശനിയാഴ്ച ആദ്യമായി 70,000 രൂപ കടന്നതോടെയാണ് പുതിയ റെക്കോര്‍ഡ് തുടങ്ങിയത്. ഇന്നലെ മാത്രം 760 രൂപയുടെ വര്‍ധനയും ഉണ്ടായിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലമാണ് ഈ വിലക്കയറ്റം ഉണ്ടായതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.