സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്; പവന് 760 രൂപ ഉയര്‍ന്ന് 70,520 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് ഉയരത്തിലേക്ക്. ഇന്ന് പവന് 760 രൂപ ഉയര്‍ന്ന് വില 70,520 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കൂടി, ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8815 രൂപയായി. ഇതോടെ സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ താഴ്ച അനുഭവപ്പെട്ടെങ്കിലും, ഇന്ന് വില വീണ്ടും കുതിച്ചുയര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില ആദ്യമായി 70,000 രൂപ കടന്നിരുന്നു. പിന്നീട് 70,160 രൂപയിലേക്കും ഉയര്‍ന്നിരുന്നു. ആഗോള ഓഹരി വിപണിയിലെ അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ആവശ്യകതയും വില വര്‍ധിക്കാനുളള പ്രധാന കാരണങ്ങളായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.