Latest Updates

 ബേക്കൽ ബീച്ചിലെ സന്ദർശകർക്ക് ഇനി പുതിയ അനുഭവം. സംസ്ഥാനത്ത് ആദ്യമായി 142 അടി ഉയരത്തിൽ 'സ്കൈ ഡൈനിങ്' ആരംഭിച്ചു. ക്രെയിനിന്റെ സഹായത്തോടെ ഉയർത്തുന്ന പ്രത്യേക ഇരിപ്പിടത്തിൽ ഇരുന്നു സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാകും. പ്രാദേശിക വിനോദ സഞ്ചാരികൾ, വ്യത്യസ്ത അനുഭവങ്ങൾ ആ​ഗ്രഹിക്കുന്ന സഞ്ചാരികൾ, ബോർഡ് യോ​ഗങ്ങൾ ചേരാനുള്ള സൗകര്യമെന്ന നിലയിൽ കോർപറേറ്റ് കമ്പനികളേയും ആകർഷിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു. ജന്മ ദിനങ്ങൾ ആഘോഷിക്കാനും ഈ സ്കൈ ഡൈനിങ് സൗകര്യം അവസരമൊരുക്കുന്നു. ഒരു സീറ്റിനു 700 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക കഴിവുകളും അധികൃതർ വാ​ഗ്ദാനം ചെയ്യുന്നു. സാഹസികതയും ആഡംബര ഡൈനിങും സംയോജിപ്പിച്ച ഈ സേവനം ബേക്കലിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന്  ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ മഴക്കാലത്ത് സ്കൈ ഡൈനിങ് പ്രവർത്തിക്കില്ല. പദ്ധതിയ്ക്കായി 2.5 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും അധികൃതർ അറിയിച്ചു. ക്രെയിൻ, ഡൈനിങ് ടേബിൾ, മറ്റ് അവശ്യ സൗകര്യങ്ങൾ എല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഒരുക്കിയിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice