Latest Updates

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുംപേ വിഷബാധ മരണം. കൊല്ലം വിളക്കുടി സ്വദേശിനിയായ ഏഴ് വയസ്സുകാരി നിയ ഫൈസല്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് നേരത്തെ ആന്‍റീറാബിസ് വാക്സിനും സിറവും നല്‍കിയിരുന്നുവെങ്കിലും രോഗം തടയാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 8-ന് വീട്ടുമുറ്റത്ത് കളിക്കുമ്പോള്‍ പട്ടിയുടെ കടിയേറ്റ കുട്ടിക്ക് അതേ ദിവസം തന്നെ ഐഡിആര്‍വി വാക്സിനും ആന്‍റീറാബിസ് സിറവും നല്‍കി. തുടര്‍ന്ന് മൂന്ന് ഡോസ് കൂടി നല്‍കിയെങ്കിലും, ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഏപ്രില്‍ 28-നാണ് പനി ബാധിച്ച് അവസ്ഥ ഗുരുതരമായത്. പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിക്കപ്പെട്ടു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികള്‍ അടക്കം ഏഴു പേരാണ്.

Get Newsletter

Advertisement

PREVIOUS Choice