പാക് ഡ്രോണ ലോഞ്ച് പാഡുകള്‍ തകര്‍ത്ത് ഇന്ത്യ, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം
ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യ പാക് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. അതിര്‍ത്തി മേഖലകളിലെ 26 ഇടങ്ങളിലേല്‍ ആക്രമണ ശ്രമങ്ങള്‍ നടന്നതായി ഇന്ത്യ സ്ഥിരീകരിച്ചു. കശ്മീരിലെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ആക്രമണത്തിന് പ്രതികാരമായി പാക് സൈന്യം ആക്രമണം നടത്തിയെന്നാണ് പാക്കിസ്ഥാന് ആരോപിക്കുന്നത്. വ്യോമാതിര്‍ത്തി പൂര്‍ണമായും അടച്ചതിന് പിന്നാലെയാണ് പാകിസ്ഥാന് ആക്രമണം രൂക്ഷമായിക്കിയത്. പഞ്ചാബ്, ജമ്മു കശ്മീര്‍ മേഖലകളില്‍ കഴിഞ്ഞ രാത്രി വ്യാപകമായ ആക്രമണങ്ങളുണ്ടായി. പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന ഡ്രോണ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കരയില്‍നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈല്‍ സംവിധാനം സജ്ജമാക്കി. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാവിലെ പത്തരയ്ക്ക് വാര്‍ത്താസമ്മേളനം വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.