Latest Updates

  പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിനു സുരക്ഷ ശക്തമാക്കും. അട്ടിമറി വിരുദ്ധ സേന അടക്കം വിപുലമായ സന്നാഹം ഒരുക്കാൻ തീരുമാനം. രണ്ടു പ്ലറ്റൂൺ അർബൻ കമാൻഡോകൾ, ഒരു കമ്പനി ദുരന്തനിവാരണ സേന, തണ്ടർബോൾട്ട് എന്നിവയെയും നിയോഗിക്കും.നഗരത്തിലെ എട്ട് ആശുപത്രികളിൽ പൊലീസ് എയ്‌ഡ് പോസ്‌റ്റ് ഒരുക്കും.  10 ഡ്രോണുകളും ഒരു ആന്റി ഡ്രോൺ സിസ്‌റ്റവും നിരീക്ഷണത്തിനുണ്ടാകും. പൊലീസ് ഡ്രോണൊഴികെയുള്ളവയ്ക്ക് അനുമതിയുണ്ടാകില്ല. 350 സിസിടിവി ക്യാമറകൾ പൂരപ്പറമ്പിലും പരിസരത്തും നിരീക്ഷണ വലയമൊരുക്കും.

Get Newsletter

Advertisement

PREVIOUS Choice