Latest Updates

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം നാളെ (2025 മേയ് 9) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആകെ 4,27,021 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. എസ്എസ്എൽസി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.sslcexam.kerala.gov.in, results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റിൽ പരീക്ഷാഫലം അറിയാൻ കഴിയും. എസ്എസ്എൽസി പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകളുടെ വിവരങ്ങൾ ഈ വർഷം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി പുറത്ത് വിടുന്നതേയുള്ളൂ. മുൻ വർഷങ്ങളിലേതിന് സമാനമായി ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാൻ സൗകര്യമുണ്ടാകും. ഡിജിലോക്കർ, എസ്‌എം‌എസ് സേവനങ്ങൾ എന്നിവയിലൂടെ ഫലം അറിയാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം എസ്എസ്എൽസി പരീഷാഫലം അറിയാൻ പ്രധാനമായും നാല് വെബ്സൈറ്റുകളാണ് ഉണ്ടായിരുന്നത്. പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളായിരുന്നു അത്. https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in. ഓൺലൈനായി വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാനും മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും കഴിയും. സ്കൂൾ തിരിച്ചുള്ള ഫലവും ഔദ്യോഗിക വെബ്സൈറ്റുകളിൽ സ്കൂൾ കോഡ് നൽകി പരിശോധിക്കാവുന്നതാണ്.

Get Newsletter

Advertisement

PREVIOUS Choice