ലോക റെക്കോർഡ് നേടി തിരുവനന്തപുരം സൈനിക കേന്ദ്രം സംഘടിപ്പിച്ച മനുഷ്യ ചിഹ്നം
അമൃത് മഹോത്സവത്തിന്റെ ഭാഗമായി സൈനികരും, സ്കൂൾ കുട്ടികളും, എൻസിസി കേഡറ്റുകളും ഉൾപ്പെടെ 1750 പേർ 10 മിനിറ്റിനുള്ളിൽ സൃഷ്ടിച്ച ആസാദി കാ അമൃത് മഹോത്സവ്, ഭാരതീയ കരസേന എന്നീ രണ്ട് ചിഹ്നങ്ങൾ ഒരേസമയം സൃഷ്ടിക്കുന്നതിന് പാങ്ങോട് കൊളച്ചൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ഏറ്റവും വലിയ മനുഷ്യ ചിഹ്നം സൃഷ്ടിച്ചതിനുള്ള യൂണിവേഴ്‌സൽ വേൾഡ് റെക്കോർഡിന് ഈ രൂപീകരണം അർഹമായി.
ചടങ്ങിൽ വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം അധികൃതർ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗഡിയർ ലളിത്ശർമ്മയ്ക്ക് കൈമാറി. ഭാരതീയ കരസേന ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സംഘടിപ്പിച്ച ഈ കലാരൂപം രൂപകൽപന ചെയ്തത് പ്രശസ്ത കലാകാരനായ ശ്രീ.ഡാവിഞ്ചി സുരേഷാണ്. കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിന് സാക്ഷ്യം വഹിച്ചു.