Latest Updates

സിവിക് ചന്ദ്രന്‍ കേസില്‍ അതിജീവിതയ്ക്ക് എതിരായ കോടതിയുടെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണ്. നീതി കൊടുക്കേണ്ട സ്ഥാപനങ്ങള്‍ ഇങ്ങനെ ചെയ്താല്‍ നീതി തേടി മനുഷ്യര്‍ എവിടേക്ക് പോകുമെന്ന് പ്രതിപക്ഷ നേതാവ്.  ഏത് കാലത്താണ് ഈ ജഡ്ജി ജീവിക്കുന്നത്? 19 നൂറ്റാണ്ടിലെ സ്‌പെയിനിലാണോ  അതോ 21 -ാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്നും എന്നും വി.ഡി.സതീശൻ ചോദിച്ചു. 

 പട്ടികജാതി വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനും അവര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വേണ്ടി പാര്‍ലമെന്റ് പാസാക്കിയ ഗൗരവതരമായ നിയമത്തെ ജുഡീഷ്യറി ചവിട്ടി അരയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ദൗര്‍ഭാഗ്യകരമായ പരാമര്‍ശത്തില്‍ ഹൈക്കോടതി ഇടപെടുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാലയിലെ നിയമനം തടഞ്ഞ ഗവർണറുടെ നടപടിയെ പ്രതിപക്ഷനേതാവ് പിന്തുണച്ചു. നിയമവിരുദ്ധമായ നിയമനം നടത്താനുള്ള കണ്ണൂര്‍ സര്‍വകലാശാലയുടെ ശ്രമത്തെയാണ് തന്റെ അധികാരം ഉപയോഗിച്ച് ഗവര്‍ണര്‍ തടഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടന്ന ബന്ധു നിയമനങ്ങളെ കുറിച്ച് അന്വേഷിക്കണം. പരസ്യമായാണ് അര്‍ഹതയുള്ളവരുടെ നീതി നിഷേധിച്ചത്. കഴിഞ്ഞ ആറ് വര്‍ഷവും ഇത് തന്നെയാണ് നടന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ ബന്ധു നിയമനങ്ങളെ കുറിച്ചും അന്വേഷിച്ച് റദ്ദാക്കാന്‍ ഗവര്‍ണര്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

Get Newsletter

Advertisement

PREVIOUS Choice