കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ക്രിമിനൽ, വിവാദപരാമർശവുമായി ഗവർണർ
കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്നും ഇതിന് പിന്നിൽ സർവകലാശാല വിസിയാണെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ പരിധികളും ലംഘിച്ചാണ് വി സിയുടെ പ്രവര്‍ത്തനം. അദ്ദേഹം ക്രിമിനലാണെന്നും തന്നെ കായികമായി നേരിടാന്‍ ഒത്താശ ചെയ്‌തെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പിന്തുണ കൊണ്ടുമാത്രമാണ് കണ്ണൂര്‍ വിസി ഇപ്പോഴും പദവിയില്‍ തുടരുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ വെച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നു.എന്നാൽ സംഭവത്തിൽ രാജ്ഭവൻ റിപ്പോർട്ട് ചോദിച്ചിട്ടും വിസി അത് അവഗണിച്ചു.
സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചുമില്ല. വിസി സർവകലാശാല നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ആരിഫ് ഖാൻ ആരോപിച്ചു. ഡല്‍ഹിയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചതിനാലണ് താന്‍ പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതനായതെന്നും ഗവർണർ പറഞ്ഞു. വി സിക്ക് എതിരെ നടപടിയെടുക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും നിയമപ്രകാരമായി നടപടികള്‍ ആരംഭിച്ചെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.