Latest Updates

വിവിധ സർവകലാശാലകളിലേക്ക് നടത്തിയ എല്ലാ നിയമനങ്ങളും ഉടൻ തന്നെ പരിശോധിക്കുമെന്ന് കേരള ഗവർണർ ആരിഫ് ഖാൻ. സ്വജനപക്ഷപാത ആരോപണത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെ ഖാൻ രൂക്ഷമായി വിമർശിച്ചു.

കണ്ണൂർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചതിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത് മുതൽ, സർവ്വകലാശാല അധികാരികൾക്കും സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാരിനുമെതിരെ ഖാൻ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും മുൻ സിപിഐ എം രാജ്യസഭാംഗവുമായ  കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ.

പ്രിയയെ ഉൾക്കൊള്ളിക്കാനായി  ഉയർന്ന മാർക്കുള്ള മറ്റ് സ്ഥാനാർത്ഥികളെ മാറ്റിനിർത്തി എന്നത് പരസ്യമായ രഹസ്യമാണെന്ന്  ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.  ആകസ്മികമായി, കഴിഞ്ഞ വർഷം രവീന്ദ്രൻ വിരമിക്കുന്നതിന് ഏതാനും ദിവസം മുമ്പ് പ്രിയയെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടന്നിരുന്നു. ഇന്റർവ്യൂ കഴിഞ്ഞയുടനെ രവീന്ദ്രന്  വിസിയായി തുടരാൻ എക്സ്റ്റൻഷൻ കിട്ടുകയും ചെയ്തെന്നും ഗവർണർ ചൂണ്ടിക്കാട്ടി. 

ജനങ്ങളുടെ  പണം ഇങ്ങനെ ചെലവഴിക്കുന്നതിന്  ഒരു ഇടവേള നൽകേണ്ടതുണ്ടെന്നും ഖാൻ ഉറപ്പിച്ചു പറഞ്ഞു. "ഏറ്റവും താഴ്ന്ന തസ്തികയിൽ നിന്ന് ഉയർന്ന തസ്തികയിലേക്ക്, സർവ്വകലാശാലകളിലേക്ക് നിയമനങ്ങൾ നടക്കുന്നു, ഇതിനെക്കുറിച്ച് ഞാൻ ഉടൻ തന്നെ പൂർണ്ണമായ അന്വേഷണം ആരംഭിക്കും," ഖാൻ പറഞ്ഞു. രണ്ട് മുൻ ലോക്‌സഭാംഗങ്ങളുടെ ഭാര്യമാരുടെ നിയമനത്തിനും ഖാൻറെ നിലപാട് ഭീഷണിയാകും.

കേരള സർവ്വകലാശാലയിൽ അദ്ധ്യാപക ജോലി നേടിയ മുന്ർ എംപി പി.കെ.ബിജുവിന്റെ ഭാര്യയുടെയും  നിലവിലെ സംസ്ഥാന വ്യവസായ മന്ത്രിയും മുൻ രാജ്യസഭാംഗവുമായ പി.രാജീവിന്റെ ഭാര്യയുടെ കൊച്ചിൻ സർവകലാശാലയിലെ നിയമനവും പുനഃപരിശോധിക്കപ്പെട്ടേക്കും. അതേസമയം കേരള നിയമസഭാ സ്പീക്കർ എം.ബി. രാജേഷിന്റെ ഭാര്യയുടെ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നിയമനവും വിവാദമായതാണ്.  നിയമനവിവാദത്തിൽ ഗവർണറും വിസിയും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ തിങ്കളാഴ്ച്ച നിയമസഭാ സമ്മേളനം തുടങ്ങും. ം ഇക്കാര്യത്തിൽ സംഭയിലുയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം.

Get Newsletter

Advertisement

PREVIOUS Choice