Latest Updates

അട്ടപ്പാടി മധു വധക്കേസില്‍ 12 പ്രതികളുടെയും ജാമ്യം റദ്ദാക്കി.മണ്ണാർക്കാട് എസ് സി/ എസ്ടി കോടതിയുടേതാണ് വിധി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖാന്തരവും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് സംബന്ധിച്ച തെളിവുകളും ഹാജരാക്കിയിരുന്നു.

പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ചിലര്‍ സാക്ഷികളെ 63 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാറാം തിയതി ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു.

ഇതുവരെയുള്ള വിസ്താരത്തില്‍ 13 സാക്ഷികള്‍ കൂറുമാറിയിരുന്നു. രണ്ടുപേര്‍ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തിൽ തീ‍ർപ്പ് വന്നതിന് ശേഷം മാത്രമേ ഇനി സാക്ഷികളെ കോടതി വിസ്തരിക്കുകയുള്ളു.

അതേസമയം മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഷിഫാന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. അട്ടപ്പാടി താലൂക്കില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Get Newsletter

Advertisement

PREVIOUS Choice