Latest Updates

നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ രാജ്യത്ത് സ്വീകരിക്കാന്‍ കഴിയുന്ന ഏറ്റവും ശരിയായ മാര്‍ഗരേഖയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.എല്ലാ മതവിശ്വാസികളും മതവിശ്വാസം ഇല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമെന്നും  മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയും ഫെഡറലിസവും സമത്വവും സ്വാതന്ത്ര്യത്തിന്റേയും ആശയങ്ങള്‍ സ്വാതന്ത്ര്യ സമര പോരാളികളുടെ സ്വപ്‌നങ്ങള്‍ കൂടിയാണെന്ന് നാം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഫെഡറലിസം രാജ്യത്തിന്റെ നിലനില്‍പ്പിന്റെ കൂടി അടിസ്ഥാന ഘടകമാണ്. സാമ്പത്തിക രംഗത്തുള്‍പ്പടെ അത്തരമൊരു നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകുന്നത് പ്രധാനമാണെന്ന് തിരിച്ചറിയണം. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം എല്ലാ മതവിശ്വാസികളും അല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ജനമുന്നേറ്റമായിരുന്നു. ആ മുന്നേറ്റത്തിന്റെ കരുത്താണ് മതനിരപേക്ഷതയുടെ അടിസ്ഥാന കാഴ്ച്ചപ്പാടുകള്‍ ഭരണഘടനയ്ക്ക് സംഭാവന ചെയ്തത്. ഈ യാഥാര്‍ത്ഥ്യത്തെ മറന്ന് സ്വീകരിക്കുന്ന ഏത് നിലപാടും രാജ്യത്തിനായി പൊരുതിയവരുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തുന്നതിന് തുല്യമാണെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice