Latest Updates

പത്തനംതിട്ട: മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് (വെള്ളിയാഴ്ച) രാത്രി 10 മണിക്ക് അടയ്ക്കും. പൈങ്കുനി ഉത്ര ഉത്സവവും വിഷുമഹോത്സവവും മേടമാസ പൂജകളും ചേര്‍ന്ന ഈ 18 ദിവസത്തിനിടെ 3.5 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിച്ചേര്‍ന്നതായി ദേവസ്വം ബോര്‍ഡ് കണക്ക് പുറത്ത് വിട്ടു. വിഷുദിനമായ ഏപ്രില്‍ 14ന് ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനായി എത്തി — ഏകദേശം 46,645 പേര്‍. പൈങ്കുനി ഉത്ര ഉത്സവത്തിനുവേണ്ടി ഏപ്രില്‍ ഒന്നിനാണ് നടതുറന്നത്, രണ്ടിന് കൊടിയേറി. ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ, പമ്പയില്‍ സ്‌പോട്ട് ബുക്കിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. വന്‍ തിരക്ക് അനുഭവപ്പെട്ടിട്ടും ഒരു പരാതിയുമില്ലാതെ ഉത്സവവും മേടമാസ പൂജയും വിജയകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice