Latest Updates

സ്കോഡയുടെ മുൻനിര കോംപാക്ട് എസ്‌യുവി കുഷാക്കിന്റെ വില വർധിപ്പിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വില ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‍തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.  ഇതനുസരിച്ച് ചില വകഭേദങ്ങൾക്ക് 70,000 രൂപ വരെ വർദ്ധനവ് കാണിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹ്യുണ്ടായ് ക്രെറ്റ , കിയ സെൽറ്റോസ് എന്നിവയ്ക്ക് എതിരാളിയായി സ്കോഡ കഴിഞ്ഞ വർഷം ജൂണിൽ ആണ് കുഷാക്ക് എസ്‌യുവി പുറത്തിറക്കിയിയത്. ഏറ്റവും ഉയർന്ന ശ്രേണിയിലുള്ള കുഷാക്ക് മോണ്ടെ കാർലോ പതിപ്പ് മെയ് 9 ന് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വിലയിൽ വർദ്ധനവ്.

സ്‌കോഡ പുറത്തിറക്കിയ പുതിയ വില പട്ടിക പ്രകാരം, മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.0 ലിറ്റർ TSI പെട്രോൾ എൻജിൻ നൽകുന്ന എൻട്രി ലെവൽ ആക്റ്റീവ് വേരിയന്റിന് കുഷാക്കിന് 30,000 രൂപ വില കൂടും. ലോഞ്ച് വില 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) ആയിരുന്നപ്പോൾ, വില നേരത്തെ 50,000 രൂപ മുതൽ 10.99 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വർധിപ്പിച്ചിരുന്നു. മാനുവൽ വേരിയന്റുകളിൽ, കുഷാക്കിന്റെ 1.5 ലിറ്റർ സ്റ്റൈൽ വേരിയന്റിന് 70,000 രൂപ വർദ്ധനയോടെ 17.19 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലവരും. കുഷാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റുകളിൽ, 1.0 ലിറ്റർ ആംബിഷൻ വേരിയന്റിൽ നിന്നാണ് വില വർദ്ധനവ് ആരംഭിക്കുന്നത്. 25,000 രൂപ വർധിച്ച് 14.59 ലക്ഷം രൂപ (എക്സ്-ഷോറൂം) ഇതിന് ഇപ്പോൾ വിലവരും. ഡിസിടി ഗിയർബോക്സും ആറ് എയർബാഗുകളുമുള്ള 1.5 ലിറ്റർ സ്റ്റൈൽ വേരിയന്റിന് 18.79 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലവരും.

60,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത് . ഏറ്റവും പുതിയ വിലവർദ്ധനവ് ബാധിക്കാത്ത കുഷാക്ക് എസ്‌യുവിയുടെ ചില വകഭേദങ്ങൾ ആംബിഷൻ ക്ലാസിക് മാനുവൽ, ഓട്ടോമാറ്റിക് എന്നിവയാണ്. പുതിയ സ്‌കോഡ കുഷാക്ക് ആംബിഷൻ ക്ലാസിക് ട്രിം കഴിഞ്ഞ മാസം 12.69 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ അവതരിപ്പിച്ചു, കൂടാതെ അടിസ്ഥാന ആക്ടീവിനും ആംബിഷൻ വേരിയന്റിനുമിടയിൽ സ്ഥാനംപിടിച്ചു. ആംബിഷൻ ക്ലാസിക്കിന്റെ ഓട്ടോമാറ്റിക് പതിപ്പിന് 14.09 ലക്ഷം രൂപയാണ് വില (എക്സ്-ഷോറൂം). കുഷാഖ് എസ്‌യുവിയുടെ മോണ്ടെ കാർലോ എഡിഷൻ അടുത്തയാഴ്‍ച സ്‌കോഡ അവതരിപ്പിക്കും.

നിലവിലുള്ള വേരിയന്റുകൾക്ക് മുകളിലായിരിക്കും പുതിയ വേരിയന്‍റ്. കുഷാക്ക് എസ്‌യുവിയുടെ മറ്റ് വേരിയന്റുകളിൽ വേറിട്ടുനിൽക്കാൻ കൂടുതൽ സ്‌പോർട്‌സ് എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയർ കളർ തീമും പോലുള്ള നിരവധി കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾക്കൊപ്പം ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്ലാവിയയ്‌ക്കൊപ്പം കുഷാക്ക്, സമീപകാലത്ത് സ്കോഡയുടെ ഇന്ത്യയിലെ വിൽപ്പന പുനരുജ്ജീവിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice