Latest Updates

ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം രാജി വച്ച് ഗോതബയ രജപക്‌സെ. രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയെത്തുടർന്നുള്ള ജനകീയ പ്രതിഷേധം നേരിടാനാകാതെ ഗോതബയ രജപക്‌സെസിംഗപ്പൂരിലേക്ക് പലായനം ചെയ്തിരുന്നു. രാജപക്‌സെ രാജിക്കത്ത് വ്യാഴാഴ്ച വൈകിട്ട് രാജ്യത്തിന്റെ പാർലമെന്റ് സ്പീക്കർക്ക് ഇമെയിൽ അയച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രാജപക്‌സെ സിംഗപ്പൂരിൽ എത്തിയതിന് തൊട്ടുപിന്നാലെ അയച്ച രാജിക്കത്തിന്ർറെ ഇമെയിൽ സ്വീകരിക്കുമോ എന്ന് ഉടൻ വ്യക്തമല്ലെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നിയമസാധുത പരിശോധിക്കുന്നതിനായി കത്ത് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറലിന്‌ കൈമാറിയിട്ടുണ്ട്. 

തകർന്ന സാമ്പത്തിക പ്രതിസന്ധിയിൽ പ്രസിഡന്ർറിന്ർറെ കുടുംബത്തിന്റെ പങ്കിനെച്ചൊല്ലിയുള്ള ജനകീയ പ്രക്ഷോഭത്തിൽ നിന്ന് രക്ഷപ്പെടാൻ ബുധനാഴ്ച മാലിദ്വീപിലേക്ക് പലായനം ചെയ്ത രാജപക്‌സെ, സൗദി അറേബ്യൻ എയർലൈൻ വിമാനത്തിൽ സിംഗപ്പൂരിലേക്ക് കടക്കുകയായിരുന്നു. ഒരു കൂട്ടം സെക്യൂരിറ്റി ഗാർഡുകൾക്കൊപ്പം  എയർപോർട്ട് വിഐപി ഏരിയയിൽ നിന്ന് രജപക്സെ പുറപ്പെടുന്നത് കണ്ടെന്ന് വിമാനത്തിലെ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ചുകൊണ്ട്  ഒരു യാത്രക്കാരൻ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയിരുന്നു

അതേസമയം  രാജപക്‌സെ ഒരു സ്വകാര്യ സന്ദർശനത്തിനാണ് രാജ്യത്തേക്ക് കടന്നതെന്നും അഭയം തേടുകയോ  അത് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Get Newsletter

Advertisement

PREVIOUS Choice