രാക്ഷസ മത്സ്യം പിടിയിൽ , ദുശകുനമെന്ന് നാട്ടുകാർ
16 അടി നീളമുള്ള ഒരു രാക്ഷസ മത്സ്യത്തെ പിടികൂടി ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ. ചിലിയിലാണ് സംഭവം. എന്നാൽ ഇത് മോശം ശകുനമാണെന്നും സുനാമിക്കും ഭൂകന്പത്തിനും കാരണമാകുമെന്നും നാട്ടുകാർ വിശ്വസിക്കുന്നു. അരിക്ക നഗരത്തിൽ പിടിക്കപ്പെട്ട മത്സ്യം റോയിംഗ് ഫിഷ് എന്നറിയപ്പെടുന്ന ഭീമാകാരമായ ഓർഫിഷ് ആണെന്ന് തിരിച്ചറിഞ്ഞു.
ഓർഫിഷിനെ ഉയർത്തിപിടിച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. വ്യത്യസ്ത കമന്ർറുകളാണ് ഇതിന് താഴെ നിറയുന്നത്.
ഒരാൾ പറഞ്ഞു, "അതൊരു ഭയപ്പെടുത്തുന്ന അത്ഭുതകരമായ മത്സ്യമാണ്." മറ്റൊരാൾ എഴുതി, "ഇനി നമ്മൾ എവിടെയാണ് രക്ഷപ്പെടുക?" മൂന്നാമത്തെ ഉപയോക്താവ് കൂട്ടിച്ചേർത്തു, "അതെ, ഞങ്ങൾ മരിച്ചു."
വരാനിരിക്കുന്ന സുനാമികളുടെയും ഭൂകമ്പങ്ങളുടെയും ശകുനമായാണ് ഓർഫിഷിനെ പണ്ട് മുതൽ കാണുന്നത്. എന്നാൽ ഇതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ല. ഓർഫിഷ് സാധാരണയായി ആഴത്തിലുള്ള വെള്ളത്തിലാണ് താമസിക്കുന്നത്. അവയ്ക്ക് അസുഖം വരുമ്പോഴോ മരിക്കുമ്പോഴോ പ്രജനനം നടക്കുമ്പോഴോ മാത്രമേ ഉപരിതലത്തിലേക്ക് മടങ്ങുകയുള്ളൂ.