Latest Updates

ഇന്ത്യക്ക് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്ർറ്. ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ ദൗർലഭ്യത്താൽ സാമ്പത്തികമായി തകർന്ന രാജ്യത്തിന് ഏറ്റവും അടുത്ത അയൽക്കാരൻ 'ജീവശ്വാസം' നൽകിയെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു.  

"സാമ്പത്തിക പുനരുജ്ജീവനത്തിനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ നമ്മുടെ ഏറ്റവും അടുത്ത അയൽരാജ്യമായ ഇന്ത്യ നൽകുന്ന സഹായം ഞാൻ പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ ഗവൺമെന്റ് ഞങ്ങൾക്ക് ജീവശ്വാസം നൽകിയിട്ടുണ്ട്,"  പാർലമെന്ർറ് നടപടികൾ തുടങ്ങുന്നതിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസ്താവനയിലാണ് ലങ്കൻ രാഷ്ട്രപതി ഇന്ത്യയോടുള്ള നന്ദി അറിയിച്ചത്.

ശ്രീലങ്കയുടെ കിഴക്കൻ തീരത്തുള്ള ട്രിങ്കോമാലിയിൽ ഇന്ത്യയുമായി ചേർന്ന് എണ്ണ ടാങ്കുകൾ വികസിപ്പിച്ചിരുന്നെങ്കിൽ ഇന്ധന പ്രതിസന്ധി രൂക്ഷമാകില്ലായിരുന്നുവെന്നും വിക്രമസിംഗെ പറഞ്ഞു. 2016-ൽ ഇന്ത്യ സമ്മാനിച്ച സൗജന്യ ആംബുലൻസ് സേവനത്തിനും അദ്ദേഹം നന്ദി പറഞ്ഞു. കോവിഡ് കാലത്ത്, '1990' എന്ന ഹോട്ട്‌ലൈനുമായുള്ള സേവനം ആയിരക്കണക്കിന് ജീവൻ രക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

എല്ലാ രാജ്യങ്ങളുമായും സൗഹാർദ്ദപരവും സൗഹൃദപരവുമായ ബന്ധത്തിനായി ഇന്ത്യൻ മഹാസമുദ്ര ദ്വീപ് രാഷ്ട്രത്തിന് ചേരിചേരാ വിദേശനയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും പുതിയ പ്രസിഡൻറ്   ഊന്നിപ്പറഞ്ഞു.

ഇന്ത്യയുമായി ചരിത്രപരവും സാംസ്കാരികവും വംശീയവുമായ ബന്ധങ്ങൾ പുലർത്തുന്ന രാജ്യമാണ് ശ്രീലങ്ക, മേഖലയിലെ മറ്റൊരു പ്രധാന സൂപ്പർ പവർ, ചൈന, ദ്വീപിന്റെ ഏറ്റവും വലിയ ഉഭയകക്ഷി കടക്കാരനും വ്യാപാര പങ്കാളിയുമായി രാജ്യത്തുടനീളം സാന്നിധ്യം അടയാളപ്പെടുത്താനുള്ള മത്സരത്തിലാണ്. എന്നിരുന്നാലും, റിപ്പോർട്ടുകൾ പ്രകാരം സാമ്പത്തികമായി പാപ്പരായ രാജ്യത്തിന് വെറും 74 മില്യൺ യുഎസ് ഡോളറിന്റെ സഹായം മാത്രമേ ചൈന നൽകിയിട്ടുള്ളു.  ജനുവരി മുതൽ ഇന്ത്യ ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയ്ക്കായി ഏകദേശം 4 ബില്യൺ ഡോളർ സഹായം ഇന്ത്യയിൽ നിന്ന് ലങ്കക്ക് കിട്ടിയിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice