Latest Updates

നാലില്‍ ഒരാള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജീനുകളോടെ ജനിക്കുന്നതായി കണ്ടെത്തല്‍. ഇത് ഗുരുതരമായ ഹൃദയപ്രശ്‌നങ്ങളിലേക്ക് പോലും നയിച്ചേക്കാമെന്നും യുകെയില്‍ നടത്തിയ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനറിപ്പോര്‍ട്ട്  ആരോഗ്യ സംരക്ഷണത്തിനായുള്ള ഒരു വിപ്ലവത്തിന്റെ തുടക്കത്തിലേക്ക് നമ്മെ എത്തിക്കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചില്‍ നിന്നുള്ള ് പ്രൊഫസര്‍ റോസ് ഈല്‍സ് പറഞ്ഞു. 

എന്‍എച്ച്എസ് ക്ലിനിക്കുകളില്‍ ഒരു രോഗിയുടെ മുഴുവന്‍ ഡിഎന്‍എയും സ്‌കാന്‍ ചെയ്യുന്നത് വഴി രോഗം ആരംഭിക്കുന്നതിന് വളരെ മുമ്പുതന്നെ അപകടം കണ്ടെത്താനും എല്ലാ വര്‍ഷവും ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാനും സഹായകമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. റെഡ് ്‌സിഗ്നല്‍ നല്‍കുന്ന രോഗികളെ സ്‌കാന്‍ ചെയ്യുകയോ കൂടുതല്‍ തവണ പരിശോധിക്കുകയോ ചെയ്യാം. 

1993-ല്‍ ആദ്യമായി സ്ഥാപിതമായ ഡഗ ജനിതക പ്രോസ്റ്റേറ്റ് കാന്‍സര്‍ പഠനത്തിന് (ഡഗഏജഇട) പ്രൊഫസര്‍ ഈല്‍സാണ് നേതൃത്വം നല്‍കുന്നത്. യുകെയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രോസ്റ്റേറ്റ് കാന്‍സര്‍ ജനിതക പഠനമാണിത്, ഏകദേശം 200 ആശുപത്രികളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. 

പഠനത്തിന്റെ ഭാഗമായി   ഉയര്‍ന്ന അപകടസാധ്യതയുള്ള കാന്‍സര്‍ രോഗിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു സ്ത്രീയുടെ അണ്ഡാശയം നീക്കം ചെയ്തതായും പ്രൊഫസര്‍ ഈല്‍സപറഞ്ഞു. രോഗികളെ ശാക്തീകരിക്കുന്നത് വളരെ നല്ലതായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്തൊട്ടാകെയുള്ള പ്രാദേശിക ജിപി സര്‍ജറികളില്‍ ഇത് നടപ്പിലാക്കിയാല്‍, ജീനോം സീക്വന്‍സിംഗിന്റെ( ഒരു വ്യക്തിയുടെ മുഴുവന്‍ ഡിഎന്‍എയും മാപ്പ് ചെയ്യുന്ന  സാങ്കേതികത) .
 ഉപയോഗത്തില്‍ ബ്രിട്ടന്  ലോക േേനതൃസ്ഥാനത്തെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് ഗവേഷകസംഘത്തിന്റെ പ്രതീക്ഷ. 

Get Newsletter

Advertisement

PREVIOUS Choice